Top Stories

അടുത്ത അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം : അടുത്ത അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതുമൂലമുള്ള പ്രശ്നങ്ങൾ ലോക്ക്ഡൗൺ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത അധ്യയന വർഷം കുട്ടികളെ ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷ ക്ഷണിച്ചതായി കണ്ടു അത് ഇപ്പോൾ വേണ്ട കുറച്ച് കഴിഞ്ഞു മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികൾ ലോക്ക്ഡൗൺ കാലഘട്ടം ഉപയോഗപ്രദമായി വിനിയോഗിക്കണം. അന്താരാഷ്ട്ര പ്രശസ്തമായ ചില സ്ഥാപനങ്ങൾ ഓൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ടെന്നും വീട്ടിൽ വെറുതെയിരിക്കുമ്പോൾ വിദ്യാർഥികളും മുതിർന്നവരും അത്തരം കോഴ്സുകൾക്ക് അത്തരം കോഴ്സുകൾക്ക് ചേരണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ലോക്ക് ഡൌണിൻറെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുമായി സഞ്ചരിക്കന്ന ട്രക്കുകൾക്ക് ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ മോണിറ്ററിങ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി. ചരക്കുനീക്കം മൂന്നായി
ക്രമപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഒന്നാമത്തേത് മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, എൽപിജി, പാചക എണ്ണ, അവശ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയാണ്. പച്ചക്കറി, പഴം, മറ്റു ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ രണ്ടാം വിഭാഗത്തിൽ ഉൾപ്പെടും. മറ്റെല്ലാ അവശ്യസാധനങ്ങളും മൂന്നാം വിഭാഗത്തിലായിരിക്കും. ഇത്തരത്തിലായിരിക്കും ചരക്കുനീക്കം ക്രമീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button