Top Stories
പത്തനംതിട്ടയിലെ വൃദ്ധ ദമ്പതിമാർക്ക് കൊറോണ ഭേദമായി
തിരുവനന്തപുരം : കോവിഡ് 19 ബാധിച്ച പത്തനംതിട്ടയിലെ പ്രായമായ ദമ്പതിമാർക്ക് രോഗം ഭേദമായി. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫെയ്സ്ബുക്കിലൂടെ അിയിച്ചതാണ് ഇക്കാര്യം. തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് രോഗമുക്തി നേടിയത്. ഇറ്റലിയിൽ നിന്നും വന്ന ബന്ധുക്കളിൽ നിന്നുമാണ് ഇവർക്ക് രോഗം പടർന്നത്. അവർക്കും രോഗം ഭേദമായി. ഇതോടെ പത്തനംതിട്ടയിലെ അഞ്ചംഗ കുടുംബം കോവിഡ് 19 മുക്തരായി.
60 വയസിന് മുകളിൽ പ്രായമുള്ള കൊറോണ വൈറസ് ബാധിതരെ ആഗോള തലത്തിൽ തന്നെ ഹൈ റിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. പ്രായാധിക്യം മുലമുണ്ടാകുന്ന അസുഖങ്ങൾക്ക് പുറമെയാണ് ഇവരെ കോവിഡ് 19 കൂടി ബാധിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന ദമ്പതിമാരെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളേജിലെ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും ആരോഗ്യമന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി….
Posted by K K Shailaja Teacher on Monday, March 30, 2020