Top Stories
പി.എസ്.സി. റാങ്ക് ലിസ്റ്റ് 3 മാസം നീട്ടി: മുഖ്യമന്ത്രി
തിരുവനന്തപുരം : ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീർഘിപ്പിച്ചതായി പി.എസ്.സി. അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പായിപ്പാടിൽ അതിഥി തൊഴിലാളികളെ ഇളകി വിടാൻ ശ്രമമുണ്ടായി എന്നും കേരളം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നേടിയ മുന്നേറ്റങ്ങളെ താറടിച്ച് കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്നും കൊറോണ രോഗ അവലോകന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നിൽ ഒന്നിലധികം ശക്തികൾ പ്രവർത്തിച്ചുവെന്നും അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കേണ്ടത് കരാറുകാരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പാക്കണം. ചില ക്യാമ്പുകളിൽ ആളുകളുടെ എണ്ണം കൂടുതലാണ്. തൊഴിലാളികൾക്ക് ടിവി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. പൊലീസുകാരുടെ ക്ഷേമവും ഉറപ്പാക്കും. പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാനായി സായുധ സേനാ ഡി.ജി.പിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.