News
മദ്യം ലഭിച്ചില്ല; കെട്ടിടനിർമ്മാണ തൊഴിലാളി ആത്മഹത്യ ചെയ്തു
തൃശ്ശൂർ : മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. തൃശൂർ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്.
കെട്ടിടനിർമ്മാണ തൊഴിലാളിയാണ് ഷൈബു. മദ്യം ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ മരണമാണിത്.