Top Stories
സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൂടി കൊറോണ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൊറോണ സ്ഥിരീകരിച്ചന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട്ട് 17 പേർക്കും കണ്ണൂർ 11 പേർക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ രണ്ടുവീതം പേർക്കുമാണ് രോഗബാധയുണ്ടായത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 213 ആയി.
ഇതിൽ 17 പേർ വിദേശത്തുനിന്നു വന്നവരാണ്. 15പേർക്ക് സമ്പർക്കം മൂലമാണ് കൊറോണ ബാധിച്ചത്.1,57,253 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,56,660 പേർ വീടുകളിലാണുള്ളത്. 623 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. തിങ്കളാഴ്ച മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.