Top Stories

സംസ്ഥാനത്ത് നാളെ മുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ ( ഏപ്രിൽ 1) സൗജന്യ റേഷൻ വിതരണം ആരംഭിക്കും. റേഷൻ കടകളിൽ തിരക്കുണ്ടാകാൻ പാടില്ല. ഒരു സമയം അഞ്ചുപേരെ ഉണ്ടാകാൻ പാടുള്ളൂ. ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നാളെ ബുധനാഴ്ച (ഏപ്രിൽ 1ന്) 0, 1 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുകൾ ഉള്ളവർക്കാവും റേഷൻ വിതരണം. വ്യാഴാഴ്ച 2, 3 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുകൾ ഉള്ളവർക്കും, വെള്ളിയാഴ്ച 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പർ ഉള്ളവർക്കും, ശനിയാഴ്ച 6, 7 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുകൾ ഉള്ളവർക്കും, ഞായറാഴ്ച 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പർ ഉള്ളവർക്കും സൗജന്യ റേഷൻ വാങ്ങാം.

അഞ്ച് ദിവസം കൊണ്ട് സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ദിവസങ്ങളിൽ റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് വാങ്ങാനുള്ള അവസരവും ഉണ്ടാവും. ഒരു റേഷൻ കടയിൽ അഞ്ചു പേരെ മാത്രമാവും ഒരു സമയത്ത് അനുവദിക്കുക. ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്ന തരത്തിലുള്ള ക്രമീകരണം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ ഉണ്ടാവുമെന്നും, റേഷൻ കടയിൽ വരാൻ സാധിക്കാത്തവർക്ക് സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകുമെന്നും  മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button