News
സമൂഹിക അടുക്കളകളിൽ വിഷം കലർത്തുമെന്ന് വ്യാജപ്രചരണം; ഒരാൾ അറസ്റ്റിൽ
തൃശ്ശൂർ : സമൂഹിക അടുക്കളകളിൽ കോൺഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ വിഷം കലർത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആളെ തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല കോലോത്തുംപറമ്പിൽ അബ്ദുറഹ്മാൻ കുട്ടിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്.
കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മറ്റി, ബിജെപി എടത്തുരുത്തി പഞ്ചായത്ത് കമ്മറ്റി, മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി എന്നിവരാണ് പൊലീസിന് പരാതി നൽകിയത്. കോൺഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുത്. അവർ സാമൂഹിക അടുക്കളയിൽ വിഷം കലർത്തുമെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നത്.