Month: March 2020
ഷഹീൻബാഗ് പ്രക്ഷോഭം അവസാനിപ്പിച്ച് പൊലീസ്
ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻ ബാഗിൽ ആരംഭിച്ച സമരം അവസാനിപ്പിച്ച് പൊലീസ്.ദില്ലിയിൽ കർഫ്യു നിലനിൽക്കുന്നതിനാൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് സമരക്കാരെ അറിയിച്ചു. സമരപ്പന്തലിലെ കസേരകൾ എടുത്തുമാറ്റി. സ്ഥലത്ത് പൊലീസ് വിന്യാസം കൂട്ടി. ജഫ്രബാദ് ഉൾപ്പെടെയുള്ള കലാപബാധിത പ്രദേശങ്ങളിൾ പൊലീസിന്റെ കനത്ത സുരക്ഷ സന്നാഹം ഏർപ്പെടുത്തി. കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ സമരം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമരക്കാരോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കേജരിവാളിന്റെ അഭ്യർത്ഥന സമരക്കാർ തള്ളിക്കളഞ്ഞു. സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് സമരസമിതി അംഗങ്ങൾ പറഞ്ഞിരുന്നത്.
Read More »- News
കൊറോണ:എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊച്ചി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ 31 വരെയാണ് നിരോധനാജ്ഞ. ജില്ലയിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കരുത് എന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.
Read More » ചവറയിൽ ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു
കൊല്ലം : ചവറ നല്ലെഴുത്ത് മുക്കിൽ ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 2പേർ മരിച്ചു. ചിക്കു എന്ന് വിളിക്കുന്ന ജയപ്രകാശ്, കൊച്ചുമോൻ എന്ന് വിളിക്കുന്ന രാഗേഷ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചവറ നല്ലെഴുത്ത്മുക്കിൽ വച്ചായിരുന്നു അപകടം.
Read More »- News
ഒമാനിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
മസ്കറ്റ് : ഒമാനിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഇവർ മറ്റൊരു കടയിലേക്ക് പോകവേ ആയിരുന്നു അപകടം. വാഹനത്തിൽ മലവെള്ളപ്പാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവേ ഇവരുടെ വാഹനം ഒഴുക്കിൽ പെടുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More »