Month: March 2020
- News
കൊറോണ:വിലക്ക് ലംഘിച്ച് കുർബാന നടത്തിയ വൈദികൻ അറസ്റ്റിൽ
തൃശ്ശൂർ : കൊറോണ ജാഗ്രതാ നിർദേശം മറികടന്നു നൂറോളം വിശ്വാസികളെ അണിനിരത്തി കുർബാന നടത്തിയ പുരോഹിതൻ അറസ്റ്റിൽ. ഫാദർ പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടി. വിലക്ക് ലംഘിച്ച് കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. രാജ്യമാകെ കൊറോണ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അവഗണിച്ച് കൂട്ടം കൂടുന്നവരെയും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നവരെയും, കല്യാണം, ഉത്സവങ്ങൾ തുടങ്ങിയ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More » - News
ഒമാനില്‍ കനത്ത മഴ;2 മലയാളികളെ കാണാതായി
മസ്കറ്റ് : ഒമാനില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും പെട്ട് രണ്ടുമലയാളികളെ കാണാതായി. കൊല്ലം സ്വദേശിയായ സുജിത്തും കണ്ണൂർ സ്വദേശിയായ വിജിഷിനെയുമാണ് മലവെള്ളപ്പാച്ചിലിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്.ഇന്നലെ രാത്രിയോടെയാണ് സംഭവം. മസ്കറ്റിൽ നിന്നും 275 കിലോമീറ്റർ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെടുകയായിരുന്നു. പൊലീസിന്റെ തെരച്ചിലിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടുകിട്ടിയിട്ടുണ്ട്. അൽ റഹ്‍മ ന്യൂന മർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Read More » - News
കൊറോണ: സൗദിയിൽ ഇന്ന് മുതൽ കർഫ്യൂ
റിയാദ് : സൗദിയിൽ ഇന്ന് മുതൽ കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് മുതൽ 21 ദിവസത്തേക്കാണ് കർഫ്യൂ ഏർപ്പെടുത്തിയത്. വൈകിട്ട് ഏഴ് മുതൽ പുലർച്ച ആറു വരെയാണ് കർഫ്യൂ. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണ നടപടികളുടെ ഭാഗമായിട്ടാണ് കർഫ്യൂ പ്രഖ്യാപിച്ചത്. സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കർഫ്യൂ സമയങ്ങളിൽ പൗരന്മാരും താമസക്കാരും ഒരുപോലെ അവരുടെ വീടുകളിൽ തന്നെ തങ്ങണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. പൊതു-സ്വകാര്യ രംഗത്തെ സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിയിൽ ഞായറാഴ്ച മാത്രം 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 511 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read More » - News
പത്തനംതിട്ടയിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ അമേരിക്കയിലേക്ക് കടന്നു
പത്തനംതിട്ട : പത്തനംതിട്ടയിൽ അമേരിക്കയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ തിരികെ അമേരിക്കയിലേക്ക് കടന്നു. അമേരിക്കൻ പൗരത്വമുള്ള രണ്ട് സ്ത്രീകളാണ് അധികൃതർ അറിയാതെ അമേരിക്കയിലേക്ക് കടന്നത്. സുരക്ഷാ മുൻകരുതലുകൾ മറികടന്ന് ഇവർ വിമാനത്താവളം വഴി അമേരിക്കയിലേക്ക് കടന്നത് വൻ സുരക്ഷാവീഴ്ചയാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പി ബി നൂഹ് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. റാന്നിയിലെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള 366 പേർ ഉൾപ്പെടെ 4387 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ജില്ലയിലെ ബാങ്കുകളിൽ ഒരു സമയം അഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. അവശ്യ സേവനങ്ങൾക്കല്ലാതെ ആരും ബാങ്കുകളിലേക്ക് എത്താൻ പാടില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിയ്ക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
Read More » - News
ശ്രീറാം വെങ്കിട്ടരാമനെ ഇപ്പോൾ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യം:ചെന്നിത്തല
തിരുവനന്തപുരം : മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കോവിഡിന്റെ മറവിൽ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുവപത്രപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് ശരിയായ കാര്യമല്ല. കോവിഡ് ഒരു സൗകര്യമായെടുത്ത് പല നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ടി.പി കേസിലെ പ്രതി കുഞ്ഞനന്തന് ജാമ്യം കൊടുത്തതാണ് മറ്റൊന്ന്. അകത്ത് കിടക്കേണ്ട കുഞ്ഞനന്തൻ പുറത്തും പുറത്ത് നിൽക്കേണ്ട ശ്രീറാം വെങ്കിട്ട രാമൻ അകത്തും ആയ അവസ്ഥയാണിപ്പോൾ ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ ആരോപിച്ചു.
Read More » - News
പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന കുടുംബം വീടുപൂട്ടി സ്ഥലം വിട്ടു
പത്തനംതിട്ട : പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന കുടുംബം വീടുപൂട്ടി സ്ഥലം വിട്ടു. അമേരിക്കയില്‍ നിന്നെത്തിയ കുടുംബമാണ് അധികൃതരെ അറിയിക്കാതെ സ്ഥലംവിട്ടത്. മെഴുവേലിയില്‍ നിന്നുള്ള രണ്ടുപേരെയും കണ്ടെത്താന്‍ തീവ്രശ്രമം തുടരുകയാണ്.
Read More »