Month: March 2020
- News
കൊറ്റൻകുളങ്ങര ക്ഷേത്രത്തിന് ചുറ്റും നിരോധനാജ്ഞ;ചമയവിളക്ക് ചടങ്ങിന് മാത്രം
കൊല്ലം: ചവറയിലെ കൊറ്റൻകുളങ്ങര ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ രണ്ടുദിവസത്തേക്കാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രശസ്തമായ ചമയവിളക്ക് ഉത്സവത്തിന് ആളുകൾ കൂടാൻ സാധ്യതയുള്ളതിനാലാണ് നിരോധനാജ്ഞയെന്ന് ജില്ലാഭരണകൂടം അറിയിച്ചു. നിരോധനാജ്ഞ പ്രകാരം പ്രദേശത്ത് ആളുകൾ കൂട്ടംകൂടാൻ പാടില്ല.
Read More » - News
രാജ്യത്തെ എല്ലാ അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിവെക്കാൻ നിർദേശം
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിവെക്കാൻ നിർദേശം. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേർത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 31 വരെ എല്ലാ അന്തർ സംസ്ഥാന പൊതുഗതാഗതങ്ങളും നിർത്തിവെക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി. മാർച്ച് 31 വരെ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കാനും ഉത്തരവിട്ടിരുന്നു.
Read More » - News
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് കറങ്ങിനടന്നു; കൊല്ലത്ത് പ്രവാസികൾക്കെതിരെ പോലീസ് കേസെടുത്തു
കൊല്ലം : ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് നാട്ടിൽ കറങ്ങിനടന്ന പ്രവാസികൾക്കെതിരെ പോലീസ് കേസെടുത്തു. കുണ്ടറയിൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ രണ്ട് കുടുംബങ്ങളിലെ ഒന്‍പത് അംഗങ്ങള്‍ക്കെതിരെയാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് നാട്ടില്‍ ചുറ്റിനടന്നതിന് വിവിധ വകുപ്പുകള്‍ചുമത്തി പോലീസ് കേസെടുത്തത്. തുടർന്ന് 9 പേരെയും വീട്ടിൽ നിരീക്ഷണത്തിലാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപ് ദുബായിൽ നിന്നും എത്തിയതായിരുന്നു 9 പേരും. തുടർന്ന് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ഇരിയ്ക്കണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഇവർ വീട് വിട്ട് നാട്ടിൽ കറങ്ങിനടന്നത്. അത് അന്വേഷിക്കാൻ ബന്ധപ്പെട്ട ആരോഗ്യവകുപ്പ്, പൊലിസ് ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറയുകയും ചെയ്തിരുന്നു.
Read More » - News
ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തു;സസ്‌പെൻഷൻ നീട്ടാൻ തെളിവുകളില്ല
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം. ഡോക്ടർ കൂടിയാണെന്നതു പരിഗണിച്ചാണ് ആരോഗ്യ വകുപ്പിലേക്കു നിയമിക്കാൻ ഒരുങ്ങുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല നൽകാനാണ് സർക്കാർ തീരുമാനമെന്ന് റിപ്പോർട്ടുണ്ട്. ഇനിയും സസ്‌പെൻഷനിൽ നിർത്താൻ ആവശ്യമായ തെളിവുകൾ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാരിന്റെ കയ്യിലില്ല. മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാനായി സമയത്ത് രക്തപരിശോധന നടത്താത്തതും ശ്രീറാമിന്റെ ഇഷ്ടം പോലെ കാര്യങ്ങൾ ചെയ്യാൻ പോലീസ് അവസരം നൽകിയതും ശ്രീറാമിനെതിരെയുള്ള തെളിവുകൾ നഷ്ടപ്പെടാൻ കാരണമായി. തെളിവുകൾ ഇല്ലാതെ സസ്‌പെൻഷൻ നീട്ടിയാൽ ബാധ്യതയാകുമെന്നും കോടതിയിൽനിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നുമുള്ള സർക്കാരിന്റെ വിലയിരുത്തലിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം.
Read More »