Month: March 2020
- News
കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ചാടിപ്പോയി ബസിൽ കയറി;ബസിലുണ്ടായിരുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിന്നും കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ചാടിപ്പോയി. തുടർന്ന് ആളെ പോലീസ് കെഎസ്ആർടിസി ബസിൽ നിന്നും പിടികൂടി. പാതി വഴിക്ക് യാത്ര അവസാനിപ്പിച്ച ബസിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന 26 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിന്നും കാട്ടാക്കട ഊരൂട്ടമ്പലം സ്വദേശിയാണ് ചാടിപ്പോയത്. തുടർന്ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയ ഇയാള്‍ കിളിമാനൂർ ഭാഗത്തേക്കുള്ള ബസിൽ കയറി. ഈ സമയം ബസ്റ്റാന്‍ഡില്‍ എത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കയ്യില്‍ ക്വാറന്റയിൻ ചെയ്തിന്റെ സ്റ്റിക്കറും വസ്ത്രത്തിന്റെ നിറവും അടയാളവും ആണ് ആളെ എളുപ്പം തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. തുടര്‍ന്ന് ഇയാളെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജില്‍ തിരികെ എത്തിച്ചു.
Read More » വിദ്യാർഥികളായ കമിതാക്കൾ പാറക്കെട്ടിൽ മരിച്ച നിലയിൽ
ഇടുക്കി : വിദ്യാർഥികളായ കമിതാക്കളെ പാറക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തട്ടക്കുഴ കൂറുമുള്ളാനിയിൽ അരവിന്ദ് കെ. ജിനു, മുളപ്പുറം കൂനംമാനിയിൽ മെറിൻ രാജു എന്നിവരെയാണ് ചെപ്പുകുളം ഇരുകല്ലിൻമുടിയിൽ നിന്നു ചാടി ജീവൻ ഒടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും പതിനെട്ട് വയസായിരുന്നു. മെറിനെ വെള്ളിയാഴ്ച രാത്രി 11ന് ശേഷം വീട്ടിൽ നിന്നു കാണാതായെന്നു ബന്ധുക്കൾ കരിമണ്ണൂർ പൊലീസിൽ ഇന്നലെ രാവിലെ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വെളളിയാമറ്റം ടവറിനു കീഴിൽ ആണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെപ്പുകുളം ഇരുകല്ലിൻമുടിക്ക് സമീപം അരവിന്ദിന്റെ ബൈക്ക് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ പാറക്കെട്ടിൽ നിന്നു 250 അടി കുത്തനെ ഉള്ള താഴ്ചയിൽ മൃതദേഹങ്ങൾ കണ്ടെത്തി. ഇരുവരുടെയും ശരീരങ്ങൾ ഷാൾ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. തൊടുപുഴയിൽ നിന്നു എത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ മുകളിൽ എത്തിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. തട്ടക്കുഴ ഗവ. വിഎച്ച്എസ്എസിൽ കഴിഞ്ഞ വർഷം പ്ലസ് ടുവിനു ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. അരവിന്ദ് തൊടുപുഴയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. മെറിൻ ആന്ധ്രയിൽ നഴ്സിങ് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെറിൻ ആന്ധ്രയിൽ നിന്നു വീട്ടിൽ എത്തിയത്.
Read More »