Month: March 2020
- Top StoriesMarch 20, 20200 192
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു;കർശന നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ വിദേശികളാണ്. ആറ് പേർ കാസർകോടുള്ളവരും, ഒരാൾ പാലക്കാട് സ്വദേശിയുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 37 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 44,390 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 44,165 പേർ വീടുകളിലും 225 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 56 പേരെ ഇന്ന് ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 5570 പേരെയാണ് ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്. രോഗലക്ഷണങ്ങൾ ഉള്ള 3436 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 2393 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
Read More » - Top StoriesMarch 20, 20200 177
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിച്ചു
ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് ഗവർണർക്ക് രാജിക്കത്ത് കൈമാറും. ഇന്ന് വൈകിട്ട് അഞ്ചു മണിക്കകം വിശ്വാസവോട്ട് പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് പ്രകാരം എംഎൽഎമാർക്ക് വിപ്പും നൽകിയിരുന്നു. എന്നാൽ 16 വിമത എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ച സാഹചര്യത്തിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജി വയ്ക്കാൻ സാധ്യതയുണ്ടന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
Read More » - Top StoriesMarch 20, 20200 178
സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എൽസി പ്ലസ് ടു സർവ്വകലാശാല ഉൾപ്പെടെയുള്ള പരീക്ഷകളാണ് അടിയന്തരമായി സംസ്ഥാനത്ത് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
Read More » - NewsMarch 20, 20200 213
സുഭാഷ് വാസുവിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
ആലപ്പുഴ : എസ്എൻഡിപി യൂണിയൻ ഭാരവാഹിയായിരുന്ന സുഭാഷ് വാസുവിന്‍റെ വീട്ടിൽ റെയ്ഡ്. മാവേലിക്കര എസ്എൻഡിപി യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ക്രൈബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. കായകുളം പള്ളിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. മാവേലിക്കര എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്റാണ് സുഭാഷ് വാസു.
Read More » - Top StoriesMarch 20, 20200 174
കൊറോണ: എംഎൽഎ മാർ നിരീക്ഷണത്തിൽ
കാസറഗോഡ് : കൊറോണ ബാധിതരുമായി അടുത്തിടപഴകിയതിനാൽ രോഗബാധ സംശയിച്ച് എംഎൽഎ മാർ നിരീക്ഷണത്തിൽ. കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. കാസർകോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി എംഎൽഎ മാർ സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. കല്യാണങ്ങളുൾപ്പെടെയുള്ള പൊതു പരിപാടികളിൽ എംഎൽഎമാർ രോഗബാധ സ്ഥിരീകരിച്ച ആളുമായി ഒരുമിച്ച് പങ്കെടുത്തിരുന്നു. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് എംഎൽഎമാരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ദുബായിൽ നിന്ന് മാർച്ച് 11ന് പുലർച്ചെ എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആൾ എത്തിയത്. തുടർന്ന് കോഴിക്കോട് ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്സ്പ്രസിന്റെ എസ് 9 സ്ലീപ്പർ കോച്ചിലാണ് ഇയാൾ കോഴിക്കോടുനിന്ന് കാസർകോടേയ്ക്ക് പുറപ്പെട്ടത്. ഇതിനു ശേഷം അഞ്ച് ദിവസം കാസർകോട് നിരവധി സ്ഥലങ്ങളിൽ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്.
Read More » - Top StoriesMarch 20, 20200 193
മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
ഭോപ്പാൽ : മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. കമൽനാഥ് സർക്കാരിന്റെ ഭാവി ഇന്നറിയാം. ഇന്ന് വൈകിട്ട് അഞ്ചു മണിക്കകം വിശ്വാസവോട്ട് പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. എത്രയും പെട്ടെന്ന് മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നിയമസഭയിലെ മുഴുവന്‍ നടപടി ക്രമങ്ങളും തത്സമയം പുറത്തുവിടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. രണ്ട് മണിക്ക് വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ എംഎൽഎമാർക്ക് എല്ലാം വിപ്പ് നൽകിയിരിക്കുകയാണ് ബിജെപിയും കോൺഗ്രസും. നിർബന്ധമായും സഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കാണിക്കുന്ന ത്രീ ലൈൻ വിപ്പാണ് ഇരുപാർട്ടികളും എംഎൽഎമാർക്ക് നൽകിയിരിക്കുന്നത്. എന്നാൽ 16 വിമത എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ച സാഹചര്യത്തിൽ കമൽനാഥ് വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജി വയ്ക്കാൻ സാധ്യതയുണ്ട്.
Read More » - March 20, 20200 175
ഇത് രാജ്യത്തെ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള നീതി:ആശാദേവി
ന്യൂഡൽഹി : ‘ഇത് നിര്‍ഭയക്ക് വേണ്ടി മാത്രമുള്ള നീതിയല്ല, രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണെന്ന്’ നിർഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചു. മകൾ ഈ ലോകം വിട്ട് പോയി. അവളിനി തിരിച്ച് വരാനും പോകുന്നില്ല പക്ഷെ അവൾക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായി, ജുഡീഷ്യറിക്ക് നന്ദിയുണ്ടെന്നും ആശാ ദേവി പറഞ്ഞു. 7 വർഷം നീണ്ട നിയമപ്പോരാട്ടത്തിന്റെ ഫലം കണ്ടതിന്റെ ആശ്വാസത്തിൽ മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു നിർഭയയുടെ അമ്മ. നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു. പക്ഷെ അവസാനം ഞങ്ങൾക്കത് ലഭിച്ചു. ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി. നീതിപീഠത്തോടും സർക്കാരിനോടും മറ്റെല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുകയാനെന്നും ആശാ ദേവി പറഞ്ഞു. ഇന്ത്യയുടെ പെൺമക്കൾക്ക് നീതിലഭിക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. ആശാ ദേവി പറഞ്ഞു.
Read More » - Top StoriesMarch 20, 20200 159
നിർഭയയ്ക്ക് നീതി;കുറ്റവാളികളെ തൂക്കിലേറ്റി
ന്യൂഡൽഹി : ഒടുവിൽ നിർഭയയ്ക്ക് നീതികിട്ടി. നിർഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റി. തീഹാർ ജയിലിൽ പുലർച്ചെ 5.30 നാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി മൂന്നുവർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. മറ്റൊരു പ്രതിയായ രാം സിങ് 2013 മാർച്ച് 11 ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. അവസാനമായി കുടുംബാംഗങ്ങളെ കാണാന്‍ നാല് പ്രതികളും താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയില്‍ മാനുവല്‍ പ്രകാരം ബന്ധുക്കളെ കാണാന്‍ ഇനി അവസരം നല്‍കാനാവില്ലെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അവരോട് വ്യക്തമാക്കി. അക്ഷയ് താക്കൂറിന്‍റെ കുടുംബവും അവസാനമായി ഇയാളെ കാണണമെന്ന ആഗ്രഹത്തോടെ ജയിലില്‍ എത്തിയെങ്കിലും ഇനി കാണാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Read More » - Top StoriesMarch 19, 20200 202
കൊറോണ:ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണിവരെ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതുമണിവരെ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഫ്യൂവിന് സംസ്ഥാന സർക്കാർ മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ രണ്ടുമാസമായി ദശലക്ഷക്കണക്കിന് ആളുകളാണ് രാവും പകലുമില്ലാതെ ആശുപത്രികളിലും വിമാനത്താവളങ്ങളിലും മറ്റുള്ളവർക്കു വേണ്ടി കഷ്ടപ്പെടുന്നത്. ഇവർക്കുള്ള അഭിവാദനവും പ്രോത്സാഹനവും എന്ന നിലയിൽ മാർച്ച് 22ന് അഞ്ചുമണിക്ക് വാതിൽ, ബാൽക്കണി, ജാലകങ്ങൾ എന്നിവിടങ്ങളിൽനിന്ന് അഞ്ചുമിനിട്ട് കൈകൾ അടിക്കുകയും മണി മുഴക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Read More » - March 19, 20200 1,121
കൊല്ലം ചവറ സ്വദേശിയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി
കൊല്ലം : ചവറ പന്മന സ്വദേശിയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. കൊല്ലം ചവറ പന്മന വടക്കുംതല സ്വദേശിനി അമ്പിളിയെയാണ് വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.
Read More »