Month: March 2020
- News
രഞ്ജൻ ഗൊഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഇറങ്ങി പോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന മുൻ ജഡ്ജിമാരടക്കം രൂക്ഷമായ വിമർശനമുന്നയിക്കുകയുമുണ്ടായി. ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിക്കുകയുണ്ടായി. ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത നടപടി ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേ സമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വിമർശനങ്ങളിൽ താൻ വിശദീകരണം നൽകുമെന്ന് ഗൊഗോയ് മുൻപ് അറിയിച്ചിരുന്നു.
Read More » - News
മാർച്ച് 31 വരെ മദ്യശാലകൾ അടയ്ക്കാൻ നിർദേശം നൽകി
മലപ്പുറം : മലപ്പുറം നഗരസഭാ പരിധിയിൽ മദ്യശാലകൾ അടയ്ക്കാൻ നഗരസഭ നിർദേശം നൽകി. നഗരസഭാ പരിധിയിലെ ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗൺസിൽ നോട്ടീസ് നൽകിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിട്ട സാഹചര്യത്തിൽ നൂറുകണക്കിന് ആളുകൾ വരുന്ന മദ്യശാലകൾ തുറന്നുപ്രവർത്തിക്കുന്നത് സമൂഹ വ്യാപനത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കൗൺസിലർ ഹാരിസ് ആമിയൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം കൗൺസിലിൽ ചർച്ചയ്ക്കുവന്നത്. എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർത്തു.
Read More » കൊല്ലത്ത് അമിതവേഗതയിൽ ബൈക്കിലെത്തിയ യുവാക്കൾ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു
കൊല്ലം : ചിന്നക്കടയിൽ മദ്യലഹരിയിൽ അമിതവേഗതയിൽ ബൈക്കിലെത്തിയ യുവാക്കൾ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. ബുധനാഴ്ച അർധരാത്രിയായിരുന്നു സംഭവം. റോഡിൽ വാഹനങ്ങൾ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലീസുകാർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പ്രശാന്ത് പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിലുണ്ടായിരുന്ന സനലിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിച്ച വിൻസന്റ് പോലീസ് കാവലിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രികർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
Read More »കൊട്ടാരക്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥികൾ മരിച്ചു
കൊല്ലം : കൊട്ടാരക്കര കലയപുരത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്, റാഷിദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച ഇരുവരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപാഠികൾക്ക് പരുക്കേറ്റു. കലയപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. പെട്രോൾ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ജീപ്പിൽ ബൈക്കുകള്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ വന്നശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ അല്‍ഫാസ്, ബിജിത്ത് എന്നിവർ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More »