Month: March 2020
- News
ഡോക്ടറുടെ കുറിപ്പടിയിൽ ഇന്ന് മുതൽ മദ്യം ലഭ്യമാകും
തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വാങ്ങാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അമിത മദ്യാസക്തി കാരണമുള്ള രോഗ ലക്ഷണമുള്ളവർ സർക്കാർ ഡോക്ടറുടെ കുറിപ്പടി എക്സൈസ് ഓഫീസിൽ ഹാജരാക്കണം. എക്സൈസ് ഓഫീസിൽനിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാൾക്ക് ഒന്നിൽ അധികം പാസുകൾ ലഭിക്കില്ല. നിശ്ചിത അളവിലാകും മദ്യം നൽകുക. മദ്യം ലഭിക്കാത്തതു മൂലം അസ്വസ്ഥതകൾ ഉണ്ടാവുകയാണെങ്കിൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചെല്ലുകയും അവിടെനിന്ന് കുറിപ്പടി വാങ്ങി എക്സൈസ് ഓഫീസിൽ ഹാജരാക്കുകയും വേണം.
Read More » - News
അതിഥി തൊഴിലാളികൾ നാടിന് ആപത്ത്; എത്രയും വേഗം ഓടിക്കണം: രാജസേനൻ
അതിഥി തൊഴിലാളികളെ എത്രയും വേഗം സംസ്ഥാനത്തു നിന്ന് ഓടിക്കണമെന്നും അവർ നാടിന് ആപത്താണെന്നും സംവിധായകൻ രാജസേനൻ. വേണ്ടതൊക്കെ നൽകി അവരെ എത്രയും വേഗം ഓടിക്കണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു. കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിൻ്റെ പശ്ചാത്തലത്തിലാണ് രാജസേനന്റെ പ്രതികരണം. രാജസേനൻ്റെ വാക്കുകൾ : നമസ്കാരം , പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളി എല്ലാ നഷ്ടങ്ങളും സഹിച്ച് 21 ദിവസം വീട്ടിനുള്ളിൽ അടച്ച് ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഇന്നലെ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാൻ തുടങ്ങിയത്. അവരെ നമ്മൾ മുമ്പ് വിളിച്ചിരുന്നത് അന്യ സംസ്ഥാന തൊഴിലാളികൾ എന്നാണ്. എന്നാൽ പെട്ടെന്ന് ചില ചാനലുകൾ ഇവരെ അതിഥി തൊഴിലാളികൾ ആക്കി. അതിഥി എന്ന വാക്കിന്റെ അർഥം തന്നെ അപ്രതീക്ഷിതമായി വീട്ടിൽ വരുന്നവർ അല്ലെങ്കിൽ വിരുന്നുകാർ എന്നൊക്കെയാണ്. അതിഥികളെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോ? അല്ലല്ലോ. ഇവരെ മറ്റു ചിലകാര്യങ്ങൾക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലർ ഉപയോഗിക്കുന്നോ എന്ന് നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് പൗരത്വബില്ലിനെതിരെ ഇവർ നടത്തിയ സമരം, ഇന്നലെ ഇവർ കാട്ടിക്കൂട്ടിയത്. ഇത്രയും ജാഗ്രതയോടെ ഒരു വൃതം പോലെ നമ്മൾ വീട്ടിലിരിക്കുമ്പോൾ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങൾ. അവരുടെ ലക്ഷ്യം എന്താണ്? ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണ്. ഒരു പത്തുവർഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലും ഒരസുഖവും വരില്ലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനല്ല. ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലിൽ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വളരെ വൃത്തിഹീനമായി മാറി. അത്ര മോശമായ അന്തരീക്ഷത്തിലാണ് പല ഹോട്ടലുകളിലും ഭക്ഷണം ഉണ്ടാക്കുന്നത്. കാരണം ഇവർക്ക് തുച്ഛമായ ശമ്പളം കൊടുത്താൽ മതി. ഓരോ മലയാളിയുടെയും തൊഴിൽ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുത്. എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദർഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും…
Read More » - News
മദ്യം ലഭിച്ചില്ല; കെട്ടിടനിർമ്മാണ തൊഴിലാളി ആത്മഹത്യ ചെയ്തു
തൃശ്ശൂർ : മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. തൃശൂർ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്. കെട്ടിടനിർമ്മാണ തൊഴിലാളിയാണ് ഷൈബു. മദ്യം ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ മരണമാണിത്.
Read More »