Month: March 2020

  • Top Stories
    Photo of ലോക്ക് ഡൌൺ നീട്ടില്ല

    ലോക്ക് ഡൌൺ നീട്ടില്ല

    ന്യൂഡൽഹി : കൊറോണവൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച 21ദിവസത്തെ ലോക്ക് ഡൌൺ കൂടുതൽ ദിവസത്തേക്ക് നീട്ടുമെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. അത്തരം നീക്കമൊന്നുമില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏപ്രിൽ 14 വരെയാണ് നിലവിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഒരാഴ്ചത്തേക്കുകൂടി നീട്ടേണ്ടിവരുമെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. അത്തരം റിപ്പോർട്ടുകൾ ആശ്ചര്യപ്പെടുത്തുന്നുവെന്നുവെന്നും ലോക്ഡൗൺ നീട്ടാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നും രാജീവ് ഗൗബ പറഞ്ഞു.

    Read More »
  • യുഎഇ യിൽ മരിയ്ക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ താൽക്കാലിക പരിഹാരമായി

    ദുബായ് : യു.എ.ഇ.യിൽ മരിയ്ക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ താൽക്കാലിക പരിഹാരമായി. കേരളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങൾ തിരിച്ചുപറക്കുമ്പോൾ അതിൽ മൃതദേഹങ്ങൾ നാട്ടിലേക്ക്  കൊണ്ടുപോകാനുള്ള സാഹചര്യമാണ് ഒരുക്കിയിരിയ്ക്കുന്നത്. കൊറോണ ഭീതിമൂലം ലോകം മുഴുവനുള്ള നിയന്ത്രണത്തെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ നിലച്ചതോടെ അന്യനാട്ടിൽ മരിച്ച ഉറ്റവരുടെ മൃതദേഹം സ്വന്തം നാട്ടിൽ സംസ്കരിക്കാനോ ഉറ്റവർക്ക് അവസാനമായി കാണാനോ ആകാത്ത വിഷമത്തിലായിരുന്നു പ്രവാസികളുടെ കുടുംബാംഗങ്ങൾ. വിമാനസർവീസുകൾ ഇനിയെന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതിരിക്കുകയും ബദൽമാർഗങ്ങൾ ഇല്ലാതെവരികയും ചെയ്തതോടെ ചില മൃതദേഹങ്ങൾ ഇവിടെത്തന്നെ സംസ്‌കരിച്ചു. എന്നിട്ടും പത്തോളം മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിലും സൂക്ഷിച്ചിരിക്കുകയായിരുന്നു.

    Read More »
  • Top Stories
    Photo of ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ്‌ നേതാവിന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്

    ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ്‌ നേതാവിന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്

    ഇടുക്കി : തൊടുപുഴയിൽ കോവിഡ് 19 സ്ഥിരീകരിച്ച കോൺഗ്രസ്‌ നേതാവിന്റെ രണ്ടാമത്തെ സ്രവപരിശോധനാഫലം നെഗറ്റീവ്. ഇദ്ദേഹത്തെ 26-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാഫലമാണ് ഞായറാഴ്ച പുറത്തുവന്നത്. 26-ന് വന്ന പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്  ശേഖരിച്ച സ്രവം പരിശോധനയ്ക്കയച്ചു. ഇതാണ് നെഗറ്റീവായത്.തിങ്കളാഴ്ച ലഭിയ്ക്കുന്ന അടുത്ത ഫലം കൂടി നെഗറ്റീവായാൽ ഇദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാം. തുടർന്ന് അടുത്ത 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. അതേസമയം ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ സുഹൃത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. പൊതുപ്രവർത്തകനുമായി ഇടപഴകിയ ആയിരത്തിലേറെ ആളുകളാണ് നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരിൽ കൂടുതൽ പേരുടെ പരിശോധനഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും.

    Read More »
  • News
    Photo of കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി മരിച്ചു

    കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി മരിച്ചു

    കോട്ടയം : കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു. കോട്ടയം കുമരകം സ്വദേശിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലോറി ഡ്രൈവർ ആയിരുന്ന ഇയാൾ മാർച്ച് 18 നാണ് മുംബൈയിൽ നിന്ന് നാട്ടിലെത്തിയത്. അന്ന് മുതൽ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരിൽ ഇന്നലെ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 65 വയസ്സുള്ള ആളും മരണപ്പെട്ടിരുന്നു. ഇതും ഹൃദയാഘാദമാണെന്നാണ് വിലയിരുത്തൽ. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കയച്ചിരുന്നു.

    Read More »
  • News
    Photo of ‘വൈകുന്നേരത്തെ മെഗാ പത്രസമ്മേളനങ്ങളിലും  പി ആർ പ്രോപ്പഗണ്ടയിലും  പ്രതിപക്ഷവും വീണുപോയോ?’സർക്കാരിനെ വിമർശിച്ച്‌ കെ സുരേന്ദ്രൻ

    ‘വൈകുന്നേരത്തെ മെഗാ പത്രസമ്മേളനങ്ങളിലും  പി ആർ പ്രോപ്പഗണ്ടയിലും  പ്രതിപക്ഷവും വീണുപോയോ?’സർക്കാരിനെ വിമർശിച്ച്‌ കെ സുരേന്ദ്രൻ

      സംസ്ഥാനത്ത് ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ്‍ബുക് പോസ്റ്റ്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊറോണ

    സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊറോണ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്  20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽനിന്ന് 8 പേർക്കും കാസർകോട് ജില്ലയിൽനിന്ന് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതിൽ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനെട്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിതീകരിച്ചയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

    Read More »
  • News
    Photo of ഒമാനിൽ മലയാളി വെട്ടേറ്റ് മരിച്ചു; പാകിസ്താനി കസ്റ്റഡിയിൽ

    ഒമാനിൽ മലയാളി വെട്ടേറ്റ് മരിച്ചു; പാകിസ്താനി കസ്റ്റഡിയിൽ

    മസ്കറ്റ് : ഒമാനിൽ മലയാളി വെട്ടേറ്റ് മരിച്ചു. തൃശൂർ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത്. ഒമാനിലെ ബുറൈമിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പാകിസ്ഥാൻ സ്വദേശിയാണ് രാജേഷിനെ വെട്ടിയത്. രാജേഷിന്റെ തലയ്ക്കാണ് മാരകമായി വെട്ടേറ്റത്. സംഭവത്തിൽ പാകിസ്താൻ സ്വദേശിയെ ഒമാൻ പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • പ്രതിഷേധത്തിന് ശമനം;അന്യസംസ്ഥാനക്കാർ ക്യാമ്പുകളിലേക്ക് മടങ്ങി

    കോട്ടയം : ചങ്ങനാശ്ശേരിയിൽ നാട്ടിലേക്ക് മടങ്ങിപ്പോ കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ അന്യസംസ്ഥാന തൊഴിലാളികൾ ക്യാമ്പുകളിലേക്ക് പോയി. പ്രതിഷേധം താൽക്കാലികമായി അവസാനിച്ചു. എങ്കിലും നാട്ടിലേക്ക് പോകാൻ വാഹന സൗകര്യം ഒരുക്കണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ആയിരക്കണക്കിന് വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് അന്യസംസ്ഥാനക്കാർ ക്യാമ്പിലേക്ക് മടങ്ങിപ്പോകാൻ സന്നദ്ധരായത്. പക്ഷേ അവർക്ക് നാട്ടിലേക്ക് പോകണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. തങ്ങൾക്ക് പാകംചെയ്ത ഭക്ഷണം വേണ്ട എന്നും ഭക്ഷണസാധനങ്ങൾ തന്നാൽ മതി എന്നും ആവശ്യം ഉന്നയിച്ചു. നാട്ടിലേക്ക് പോകണം എന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യം ഒരിക്കലും നടപ്പാക്കാൻ കഴിയില്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിയന്തിരമായി തങ്ങൾക്ക് നാട്ടിലേക്ക് പോകണം എന്നാവശ്യപ്പെട്ടാണ് രാവിലെ 11 മണിയോടുകൂടി ചങ്ങനാശ്ശേരി പായിപ്പാട് പലസ്ഥലങ്ങളിലായി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ പായിപ്പാട് ജംഗ്ഷനിലേക്ക് ഒത്തുകൂടി പ്രതിഷേധം ആരംഭിച്ചത്. തങ്ങൾക്ക് ആവശ്യത്തിന്  ഭക്ഷണവസ്തുക്കളും കുടിവെള്ളവും കിട്ടുന്നില്ലെന്നും ഇത് പരിഹരിക്കാനുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും തൊഴിലാളികൾ ആരോപിച്ചിരുന്നു. കൊറോണ പടർന്നു പിടിയ്ക്കുന്ന ഭീതിയ്ക്കിടെ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് കോട്ടയത്ത് ഉണ്ടായത്. എങ്ങനെയാണ് കർശന സുരക്ഷ നിലനിൽക്കുന്ന അവസരത്തിൽ ഇത്രയും ആൾക്കാർ ഒത്തുകൂടി എന്നത് ഗുരുതരമായ പ്രശ്നമാണ്. കോട്ടയത്ത് മാത്രമല്ല കേരളം മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ട സമയമാണ്. പെരുമ്പാവൂർ പോലെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേകിച്ചും.

    Read More »
  • Top Stories
    Photo of കോട്ടയത്ത് അന്യസംസ്ഥാനക്കാരുടെ പ്രതിഷേധം കനക്കുന്നു;നാട്ടിലേക്ക് പോയേ പറ്റു എന്നാവശ്യം

    കോട്ടയത്ത് അന്യസംസ്ഥാനക്കാരുടെ പ്രതിഷേധം കനക്കുന്നു;നാട്ടിലേക്ക് പോയേ പറ്റു എന്നാവശ്യം

    കോട്ടയം : ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്ട് നാട്ടിലേക്ക് മടങ്ങിപ്പോകാൻനുള്ള വാഹനം ആവശ്യപ്പെട്ട് അന്യസംസ്ഥാന  തൊഴിലാളികളുടെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ സ്ഥലത്തേക്ക് അന്യസംസ്ഥാനക്കാർ കൂട്ടത്തോടെ എത്തിക്കൊണ്ടിരിയ്ക്കുകയാണ്.

    Read More »
  • Top Stories
    Photo of കോട്ടയം പായിപ്പാട് ആയിരക്കണക്കിന് അന്യസംസ്ഥാനക്കാർ പ്രതിഷേധിക്കുന്നു

    കോട്ടയം പായിപ്പാട് ആയിരക്കണക്കിന് അന്യസംസ്ഥാനക്കാർ പ്രതിഷേധിക്കുന്നു

    കോട്ടയം : കോട്ടയം പായിപ്പാട് ലോക്ക് ഡൌൺ വിലക്ക് ലംഘിച്ചുകൊണ്ട് ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടി പ്രതിഷേധിക്കുന്നു. അവർക്ക് തങ്ങളുടെ നാടുകളിലേക്ക് തിരികെ പോകാൻ വാഹന സൗകര്യം ഏർപ്പാടാ ക്കണം എന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം കേരളത്തിലെ അപകടകരമായ ഏറ്റവും വലിയ ജനക്കൂട്ടമാണ് കോട്ടയം പായിപ്പാട് തടിച്ചു കൂടിയിരിക്കുന്നത്. എങ്ങനെ ഇത്രയും അധികം തൊഴിലാളികൾ ഇവിടെ എത്തിയെന്നോ ആര് അവർക്ക് നേതൃത്വം നൽകിയന്നോ ഒന്നിനെപ്പറ്റിയും ജില്ലാ ഭരണകൂടത്തിന് ഇതുവരെ ഒരു അറിവും കിട്ടിയിട്ടില്ല. ജില്ലാ കളക്ടർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് അല്പസമയത്തിനകം പ്രതിഷേധക്കാരുമായി ചർച്ച നടത്തും.

    Read More »
Back to top button