Month: March 2020
- News
കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു
കണ്ണൂർ : കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. ചേലേരി സ്വദേശിയായ അബ്ദുൾ ഖാദർ (65) ആണ് മരിച്ചത്. ഇദ്ദേഹം വിമാനത്താവളത്തിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഈമാസം 21-ന് ഷാർജയിൽ നിന്ന് നാട്ടിലെത്തിയ അബ്ദുൾ ഖാദർ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിലെത്തുമ്പോൾ ഖാദർ വീണുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം ഹൃദ്രോഗത്തെ തുടർന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തിയാണ്.
Read More » മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവിങ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു
മാവേലിക്കര : മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവിങ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍തെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകന്‍ നൗഫലാണ് (38) മരിച്ചത്. വള്ളികുന്നം കിണര്‍മുക്കിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാവിലെ ഷേവിങ്ങ് ലോഷൻ കഴിച്ചു അസ്വസ്ഥത തോന്നിയ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: സബീന. മക്കള്‍: നാസിയ, നാസിക്, നൗറിന്‍.
Read More »