Month: March 2020

  • Top Stories
    Photo of ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം നൽകും,യതീഷ് ചന്ദ്രയുടെ നടപടി പോലീസിന്റെ യശസ്സ് കെടുത്തുന്നത്:മുഖ്യമന്ത്രി

    ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം നൽകും,യതീഷ് ചന്ദ്രയുടെ നടപടി പോലീസിന്റെ യശസ്സ് കെടുത്തുന്നത്:മുഖ്യമന്ത്രി

    തിരുവന്തപുരം : മദ്യം കിട്ടാതെ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന തരത്തിലുള്ള മദ്യാസക്തിയുള്ളവർക്ക്  ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ നടപടികൾ എക്സൈസ് വകുപ്പ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of പത്രവിതരണം അവശ്യ സര്‍വീസ്,കമ്മ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ടമാകരുത്:മുഖ്യമന്ത്രി

    പത്രവിതരണം അവശ്യ സര്‍വീസ്,കമ്മ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ടമാകരുത്:മുഖ്യമന്ത്രി

    തിരുവനന്തപുരം : പത്രവിതരണം അവശ്യ സര്‍വീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില റസിഡന്റ് അസോസിയേഷനുകൾ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിക്കണം. പത്ര വിതരണം അവശ്യ സാധനങ്ങളുടെ പട്ടികയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അവശ്യസേവനങ്ങള്‍ തടയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്ക് ഡൌണില്‍ കുടുങ്ങിപ്പോയര്‍ക്ക് സഹായത്തിനായി രൂപപ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യങ്ങള്‍ ഉണ്ട്. പല ആളുകളും അവിടെ പടമെടുക്കാന്‍ വേണ്ടി അവിടെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കാത്തവര്‍ കിച്ചണില്‍ കയറരുത്. സംസ്ഥാനത്ത് 1059 കമ്യൂണിറ്റി കിച്ചൺ തുടങ്ങി. 934 പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് കിച്ചൺറെ പ്രവര്‍ത്തനം. 52000ത്തിലേറെ  പേർക്ക്  ഇതിനോടകം ഭക്ഷണം നൽകിയിട്ടുണ്ട്. അർഹതയും ആവശ്യവും ഉളളവർക്കേ ഭക്ഷണം വിതരണം ചെയ്യാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of കേരളത്തിൽ 6 പേർക്ക് കൂടി കൊറോണ

    കേരളത്തിൽ 6 പേർക്ക് കൂടി കൊറോണ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 165 പേരാണ്. 1,34,370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നാലുപേർക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ  വ്യക്തമാക്കി.

    Read More »
  • News
    Photo of മദ്യം കിട്ടിയില്ല; മദ്ധ്യവയസ്കൻ തൂങ്ങിമരിച്ചു

    മദ്യം കിട്ടിയില്ല; മദ്ധ്യവയസ്കൻ തൂങ്ങിമരിച്ചു

    എറണാകുളം : മദ്യം ലഭിക്കാത്തത് കൊണ്ട്  മദ്ധ്യവയസ്കൻ തൂങ്ങിമരിച്ചു. എറണാകുളം പള്ളിക്കര പെരിങ്ങാല ചായിക്കാര മുരളിയാണ് (45) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. തെങ്ങുകയറ്റ തൊഴിലാളിയാണ്. ബെവ്കോ ഷോപ്പുകൾ അടച്ചതിനു തൊട്ടടുത്ത ദിവസം മുതൽ ഇയാൾ പണിക്ക് പോയിരുന്നില്ല. ഇന്നലെ രാവിലെ പെരിങ്ങാലയിൽ നിന്ന് നടന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കരിമുഗളിലെ ബാറുകൾക്കു മുന്നിലും അവിടെ നിന്നും മൂന്ന് കിലോമീറ്റർ നടന്ന് പുത്തൻകുരിശ് ബെവ്കോ ഷോപ്പിനു മുന്നിലെത്തിയും മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നു. ഉച്ചകഴിഞ്ഞ് തിരിച്ചെത്തി അരിഷ്ടങ്ങൾ വിൽക്കുന്ന ആയുർവേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാൻ ആരും തയ്യാറായില്ല. വൈകിട്ട് 5.30 ആയിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

    Read More »
  • Top Stories
    Photo of ഇടപഴകിയത്1000 ൽ അധികം പേരോട്; ഇടുക്കിയിൽ കോവിഡ് രോഗമുള്ള പൊതുപ്രവർത്തകന്റെ സമ്പർക്കപ്പട്ടിക ആശങ്കയിൽ

    ഇടപഴകിയത്1000 ൽ അധികം പേരോട്; ഇടുക്കിയിൽ കോവിഡ് രോഗമുള്ള പൊതുപ്രവർത്തകന്റെ സമ്പർക്കപ്പട്ടിക ആശങ്കയിൽ

    ഇടുക്കി : ഇടുക്കിയിൽ കൊറോണ സ്ഥിതീകരിച്ച പൊതുപ്രവർത്തകനായ ഉസ്മാന്റെ സമ്പർക്ക പട്ടികയിൽ ഏറ്റവും ചുരുങ്ങിയത് 1000 പേരെങ്കിലും ഉണ്ടെന്നാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ചിലും നിയമസഭയിലും സെക്രട്ടറേയിറ്റിലും എല്ലാം ഇദ്ദേഹം എത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായും ജനപ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടക്കം നിരവധി ആളുകളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കവും ഉണ്ടായിട്ടുണ്ട്.

    Read More »
  • Top Stories
    Photo of കൊറോണ:കേരളത്തിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു

    കൊറോണ:കേരളത്തിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു

    കൊച്ചി : കേരളത്തിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തു.  എറണാകുളം ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ടാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം. 68 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു മരണം. മാർച്ച് 16-നാണ് ദുബായിൽനിന്ന് ഇദ്ദേഹം എത്തിയത്. 22-ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവർ ദുബായിൽനിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. ഉയർന്ന രക്തസമ്മർദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതേതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

    Read More »
  • കൊറോണ പ്രതിരോധത്തിൽ കൊല്ലം ജില്ലയിൽ അനാസ്ഥ

    കൊല്ലം : കൊറോണ പ്രതിരോധത്തിൽ കൊല്ലം ജില്ലയിൽ അനാസ്ഥ. ജില്ലയിലെ ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള പരിഭ്രാന്തിയും റൂട്ട് മാപ്പ് തയ്യാറാക്കലും ജില്ലാ അധികൃതർ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു. കൊല്ലത്തെ രോഗി സന്ദർശനം നടത്തിയ സ്വകാര്യ ക്ലിനിക് ഉൾപ്പെടെയുള്ളവ അടക്കേണ്ടി വരില്ലായിരുന്നു. കൊറോണ കേരളത്തിൽ ഗുരുതരമായ നിൽക്കുന്ന മാർച്ച് 18നാണ് കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ചയാൾ വിദേശത്തുനിന്നും മടങ്ങിയെത്തുന്നത്. തുടർന്ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തുള്ള ടീ ഷോപ്പിൽ നിന്നും ചായകുടിച്ച് രണ്ട് ഓട്ടോയിലും ഒരു ബസ്സിലും ബസ്റ്റാൻഡിലും കയറിയിയാണ് ഇദ്ദേഹം വീട്ടിലെത്തുന്നത്.

    Read More »
  • News
    Photo of കൊറോണ പടർത്തി ആളെക്കൊല്ലാൻ ഫേസ്‍ബുക് പോസ്റ്റ്:യുവാവ് അറസ്റ്റിൽ

    കൊറോണ പടർത്തി ആളെക്കൊല്ലാൻ ഫേസ്‍ബുക് പോസ്റ്റ്:യുവാവ് അറസ്റ്റിൽ

    ബാംഗ്ലൂർ : കോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ബാംഗ്ലൂർ സ്വദേശിയായ മുജീബ് മൊഹമ്മദ് എന്ന യുവാവാണ് അറസ്റ്റിൽ ആയത്. ‘നമുക്ക് കൈകൾ കോർത്ത് പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും രോഗം പകർത്തി 17 പേരെയെങ്കിലും കൊലപ്പെടുത്തൂ’ എന്നായിരുന്നു ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. അതേ സമയം യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഇൻഫോസിസ് അറിയിച്ചു.

    Read More »
  • Top Stories
    Photo of കൊറോണ ഫലം ഇനി ഒരു മണിക്കൂറിനകം;മലയാളി ഗവേഷകന്റെ സാങ്കേതികവിദ്യ

    കൊറോണ ഫലം ഇനി ഒരു മണിക്കൂറിനകം;മലയാളി ഗവേഷകന്റെ സാങ്കേതികവിദ്യ

    കോഴിക്കോട് : അതിവേഗം കുറഞ്ഞ ചിലവിൽ കൊറോണ പരിശോധന ഫലം അറിയാൻ മലയാളി ഗവേഷകൻ വികസിപ്പിച്ചെടുത്ത പരിശോധന സംവിധാനം തയ്യാറായി. ഗോവ ആസ്ഥാനമായുള്ള മോൾബയോ ഡയഗനോസ്റ്റിക്‌സാണ് റിയൽ ടൈംപോയന്റ്ഓഫ് കെയർ പി.സി.ആർ. കോവിഡ്-19 പരിശോധനാ ചിപ്പ് പുറത്തിറക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കൊറോണ പരിശോധന നടത്താൻ കമ്പനിക്ക് ഐ.സി.എം.ആർ. യുടെ അന്തിമ അനുമതി അടുത്ത ആഴ്ചയോടെ  ലഭിച്ചേക്കും. ബാറ്ററിയിൽ പ്രവർത്തിപ്പിക്കുന്ന ട്രൂനാറ്റ് എന്ന ചെറിയ ഉപകരണം കൊണ്ടാണ് റിയൽടൈം പോയന്റ് ഓഫ് കെയർ പി.സി.ആർ. ടെസ്റ്റ് എന്ന ഈ സംവിധാനം പ്രവർത്തിക്കുന്നത്. ചെറിയ ഒരു ചിപ്പിനുള്ളിലാണ് ഇതിന്റെ പരിശോധന സംവിധാനങ്ങൾ ക്രമീകരിക്കുന്നത്. 1500 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന പരിശോധനയുടെ ഫലം ഒരുമണിക്കൂറിനകം ലഭിക്കുകയും ചെയ്യും. നിർവീര്യമാക്കിയാണ് രോഗിയുടെ സാംപിൾ ശേഖരിക്കുന്നത് എന്നതിനാൽ ആരോഗ്യപ്രവർത്തകർക്ക് രോഗംപകരുമെന്ന ആശങ്കയും ഒഴിവാക്കാം.

    Read More »
  • Top Stories
    Photo of ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

    ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

    തൊടുപുഴ : ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതൽ മാർച്ച് 26 വരെയുള്ള റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്. അടിമാലി, കട്ടപ്പന, കീരിത്തോട്, ഷോളയൂർ, പെരുമ്പാവൂർ, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിലാണ് ഇദ്ദേഹം പ്രധാനമായും സഞ്ചരിച്ചത്. കെ.എസ്.ആർ.ടി.സി. ബസ്, സ്വകാര്യ ബസ്, ട്രെയിൻ, സ്വകാര്യവാഹനങ്ങൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ധർണ, പോലീസ് സ്റ്റേഷൻ ധർണ, മരണാനന്തരചടങ്ങുകൾ,  തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട്.

    Read More »
Back to top button