Month: March 2020
ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണത്തില്‍ മലയാളി തീവ്രവാദിയും
ഡൽഹി : അഫ്ഗാനിസ്ഥാനിലെ സിഖ് ഗുരുദ്വാരയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ തീവ്രവാദികളുടെ കൂട്ടത്തിൽ മലയാളിയും ഉള്‍പ്പെട്ടുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് സ്വദേശി അബുഖാലിദ് എന്ന മുഹമ്മദ് സാജിദ് ആണ് ഭീകരാക്രമണത്തില്‍ പങ്കെടുത്തത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ അബുഖാലിദ് അടക്കം നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഗുരുദ്വാര ഭീകരാക്രമണത്തില്‍ പങ്കെടുത്ത അബു ഖാലിദിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം ഐഎസ് പുറത്തുവിട്ടു. കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന് 14 മലയാളികളിൽ ഒരാളാണ് അബുഖാലിദ്.
Read More »- News
ഇടുക്കിയിലെ പൊതുപ്രവർത്തകൻ തീരെ നിരുത്തവാദപരമായാണ് പെരുമാറിയത്: മുഖ്യമന്ത്രി
തിരുവനന്തപുരം : കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതു പ്രവര്‍ത്തകനെ വിമർശിച്ച് മുഖ്യമന്ത്രി. ഇയാൾ തീരെ നിരുത്തവാദപരമായാണ് പെരുമാറിയത് വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഇയാൾ ഉണ്ടാക്കിയിട്ടുള്ളത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും പിണറായി വിജയൻ ചോദിച്ചു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസറഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സഞ്ചരിച്ചിട്ടുണ്ട്.സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി നിരവധി സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഇയാൾ ഇയാൾ തീരെ നിരുത്തവാദപരമായാണ് പെരുമാറിയത്, മുഖ്യമന്ത്രി പറഞ്ഞു.
Read More » - News
മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു
തൃശ്ശൂർ : മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുന്നംകുളം തൂവാനൂർ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് സനോജിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് സനോജിന്റെ ആത്മഹത്യ എന്നാണ് ബന്ധുക്കളും മൊഴി നൽകിയിരിക്കുന്നത്. സനോജ് അവിവാഹിതനാണ്.
Read More » - News
അമൃതാനന്ദമയി മഠത്തില്‍ സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് വിദേശികളെ താമസിപ്പിച്ചിരിക്കുന്നുവെന്ന് ആരോപണം
കൊല്ലം : കൊറോണ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് അനധികൃതമായി അമൃതാനന്ദമയി മഠത്തില്‍ വിദേശികളെ താമസിപ്പിച്ചിരിക്കുന്നുവെന്നും മഠത്തിലുള്ള അന്തേവാസികളുടെ വിവരം മഠം അധികൃതർ നൽകുന്നില്ലെന്നും ആരോപണം. ആലപ്പാട് പഞ്ചായത്ത് പ്രതിനിധികളാണ് ഇത് സംബന്ധിച്ച് ആരോപണമുന്നയിക്കുന്നത്. നിലവില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് അന്തേവാസികളെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമതാനന്ദമയി മഠം അധികൃതര്‍ ആരോഗ്യ വകുപ്പില്‍നിന്നും മറച്ചുവെക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. അതേസമയം ആരോപണങ്ങളെ മഠം തള്ളിക്കളഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചു കൊണ്ടാണ് മഠത്തിലെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും കോറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം അനുസരിച്ച് മഠത്തിലെ സന്ദർശനം ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും നിർത്തിവെച്ചിരിക്കുകയാണെന്നും മഠം പ്രതികരിച്ചു. വിദേശികളെയും സ്വദേശികളെയും ഉൾപ്പെടെയുള്ളവരെ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മഠത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലന്നും മഠം അറിയിച്ചു.
Read More »