Month: March 2020

  • ചാൾസ് രാജകുമാരന് കൊറോണ 

    ലണ്ടൻ : ബ്രിട്ടനിലെ ചാൾസ് രാജകുമാരന്  കൊറോണ സ്ഥിതീകരിച്ചു . 71 കാരനായ ചാൾസ് രാജകുമാരന്റെ കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കൊട്ടാരം അധികൃതർ അറിയിച്ചു. എന്നാൽ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരൻസ് ഹൗസ് വക്താവ് അറിയിച്ചു. ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയും കൊറോണ വൈറസ് ബാധ പരിശോധന നടത്തിയിരുന്നു. എന്നാൽ കാമിലയുടെ ഫലം നെഗറ്റീവാണ്. ചാൾസ് രാജകുമാരനും കാമിലയും നിലവിൽ സ്കോട്ട്ലാൻഡിലെ വസതിയിൽ സെൽഫ് ഐസൊലേഷനിലാണുള്ളത്. Next in line to the throne, Prince Charles has tested positive for #COVID19: UK media (file pic) pic.twitter.com/QXlEcfNxpO — ANI (@ANI) March 25, 2020

    Read More »
  • News
    Photo of ലോക്ക്ഡൗൺ ലംഘനം: തിരുവനന്തപുരത്ത് 160 പേർക്കെതിരെ കേസെടുത്തു

    ലോക്ക്ഡൗൺ ലംഘനം: തിരുവനന്തപുരത്ത് 160 പേർക്കെതിരെ കേസെടുത്തു

    തിരുവനന്തപുരം : ലോക്ക്ഡൗൺ ലംഘിച്ച്‌ യാത്ര നടത്തിയതിനും അനധികൃതമായി കടകൾ തുറന്ന് പ്രവർത്തിച്ചതിനും 160 പേർക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിന്റെ വിവിധഭാഗങ്ങളിലായി കടകൾ തുറന്നു പ്രവർത്തിപ്പിച്ച 16 കട ഉടമകൾക്കെതിരെയും കേസെടുത്തു. അത്യാവശ്യകാര്യത്തിന് അല്ലാതെ നിരത്തിൽ ഇറങ്ങിയതിനും, ഒന്നിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതിനും അതുവഴി ആരോഗ്യസുരക്ഷയ്ക്ക് ഭംഗം വരുത്തിയതിനും ആട്ടോ, ടാക്സി, കാർ തുടങ്ങിയ വാഹനങ്ങൾ ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ വിലക്ക് മറികടന്ന് യാത്രചെയ്തത് ആട്ടോറിക്ഷകളാണ്. ആട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ തിരുവനന്തപുരം സിറ്റിയിൽ പല സ്റ്റേഷനുകളിലായി 90 കേസുകൾ രജിസ്റ്റർ ചെയ്തു. പേട്ട സ്റ്റേഷനിൽ 13 ആട്ടോറിക്ഷകൾ പിടിച്ചെടുത്തു. ബൈക്കിൽ യാത്ര ചെയ്ത 46 പേർക്കെതിരെയും കാറിൽ യാത്രചെയ്ത 22 പേർക്കെതിരെയും 2 ലോറി ഡ്രൈവർമാർക്കെതിരെയും നടപടി എടുത്തു. വിലക്ക് ലംഘിക്കുന്നവർക്കെതിരെ വരുംദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.

    Read More »
  • Top Stories
    Photo of ലോക്ക്ഡൌൺ:ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും 21 ദിവസം അടച്ചിടും

    ലോക്ക്ഡൌൺ:ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും 21 ദിവസം അടച്ചിടും

    തിരുവനന്തപുരം : രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും 21 ദിവസം അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഏപ്രിൽ 14 വരെ ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും തുറക്കില്ല. ഓൺ ലൈൻ വഴി മദ്യം അത്യാവശ്യക്കാർക്ക് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാനും  തീരുമാനമായി. എങ്ങനെ ഓൺലൈൻ വഴി മദ്യം എത്തിക്കാം എന്നതിനുള്ള മാർഗങ്ങളാണ് സർക്കാർ ആലോചിക്കും.

    Read More »
  • Top Stories
    Photo of ലോകത്ത് കോവിഡ് മരണം18,993 ആയി

    ലോകത്ത് കോവിഡ് മരണം18,993 ആയി

    കോവിഡ് 19 മരണം ലോകത്ത് 18,993 ആയി. 424,049 പേർക്ക് ലോകത്ത് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. ഇറ്റലിയിലും, സ്പെയിനിലും, ഇറാനിലും, ഫ്രാൻസിലും രോഗവ്യാപനവും മരണനിരക്കും ദിനപ്രതി കൂടിവരുകയാണ്. അമേരിക്കയിൽ സ്ഥിതി ആശങ്കാജനകമാണ്. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 743 പേരാണ് മരിച്ചത്. ആകെ മരണം 6820 ആയി. 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം 69,176 പേർക്കാണ് ഇറ്റലിയിൽ കൊറോണ സ്ഥിതീകരിച്ചിട്ടുള്ളത്. ഇതിൽ 8,326 പേർക്ക് രോഗം ഭേദമായി.

    Read More »
  • Top Stories
    Photo of രാജ്യത്ത് സമ്പൂർണ്ണ അടച്ചിടൽ നിലവിൽ വന്നു

    രാജ്യത്ത് സമ്പൂർണ്ണ അടച്ചിടൽ നിലവിൽ വന്നു

    ന്യൂഡൽഹി : കൊറോണ വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ അടച്ചിടൽ നിലവിൽ വന്നു. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏപ്രിൽ 14 അർധരാത്രി വരെ ലോക്ക്ഡൌൺ നീളും. ഇക്കാലയളവിൽ അവശ്യ സേവനങ്ങളൊഴികെ മറ്റൊന്നും പ്രവർത്തിക്കില്ല. ജനങ്ങൾ വീട്ടിന് പുറത്തിറങ്ങരുത്. ലോക്ക്ഡൌൺ കർഫ്യൂന് സമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം 21 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ തുടര്‍ നടപടികള്‍ ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ മന്ത്രിസഭായോ​ഗത്തിൽ തീരുമാനമുണ്ടാകും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തിൽ തീരുമാനമുണ്ടാകും. നിലവില്‍ ഈമാസം 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം.

    Read More »
  • ഇന്ന് മുതൽ  സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ പൊലീസിന്  സത്യവാങ്മൂലം നല്‍കണം

    തിരുവനന്തപുരം : ഇന്ന് മുതൽ  സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ പൊലീസിന്  സത്യവാങ്മൂലം നല്‍കണം. എവിടെ പോകുകയാണെന്നും എന്തിന് പോകുകയാണെന്നും എഴുതി നൽകണം. ശരിയായ വിവരം മാത്രമേ നൽകാവൂ.

    Read More »
  • News
    Photo of ശബരിമല ഉത്സവം റദ്ദാക്കി

    ശബരിമല ഉത്സവം റദ്ദാക്കി

    തിരുവനന്തപുരം : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല ഉത്സവം റദ്ദാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഈ മാസം 29നാണ് ശബരിമല ഉത്സവം നടത്തേണ്ടിയിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഉത്സവ ആഘോഷ പരിപാടികൾ എല്ലാം നിർത്തി വെച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.

    Read More »
  • Top Stories
    Photo of തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

    തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

    തിരുവനന്തപുരം : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച രാവിലെ ഏഴ് മണി മുതൽ 31 വരെയും, പത്തനംതിട്ടയിൽ ചൊവ്വാഴ്ച അർധരാത്രി മുതൽ മാർച്ച് 31 അർധരാത്രി വരെയും ആലപ്പുഴയിൽ ചൊവ്വാഴ്ച അർധരാത്രി മുതൽ 31 അർധരാത്രി വരെയുമാണ് ക്രിമിനൽ നടപടിക്രമം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊറോണയ്ക്കെതിരേ മുൻകരുതൽ നടപടികൾ കർശനമായി തുടരുമ്പോഴും ഒരുവിഭാഗം ജനങ്ങൾ സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ നിർദേശങ്ങൾ വകവയ്ക്കാതെ പ്രവർത്തിക്കുന്ന  സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷണനും പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹും ആലപ്പുഴ ജില്ലാ കളക്ടർ എം അഞ്ജനയും വ്യക്തമാക്കി.

    Read More »
  • Top Stories
    Photo of ലോക്ക്ഡൗണിൽ ജനങ്ങളുടെ സാധാരണ ജീവിതത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി

    ലോക്ക്ഡൗണിൽ ജനങ്ങളുടെ സാധാരണ ജീവിതത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി

    ഡൽഹി : 21 ദിവസത്തെ ലോക്ക്ഡൗണിൽ ജനങ്ങളുടെ സാധാരണ ജീവിതത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രാജ്യത്തെ അഭിസംബോധന പ്രധാനമന്ത്രി ഉറപ്പ് നൽകി. ലോക്ക്ഡൗൺ മൂലം സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. എന്നാൽ എല്ലാ ഇന്ത്യക്കാരുടെയും ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും അനുസരിയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്പൂർണ്ണ ലോക്ക്ടൗണിൽ തുറന്ന് പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങളും, സേവനങ്ങളും. പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകളെ അടച്ചിടേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇൻഷുറൻസ് ഓഫീസുകൾ, എടിഎം, അച്ചടി – ഇലക്ട്രോണിക് മാധ്യമങ്ങൾ,  ടെലിക്കമ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ, കേബിൾ സർവീസുകൾ, ഐ.ടി സേവനങ്ങൾ എന്നിവ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ അവസരം ഒരുക്കണം. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പെട്രോൾ പമ്പുകൾ, എൽ.പി.ജികേന്ദ്രങ്ങൾ, പെട്രോളിയം – ഗ്യാസ് റീട്ടെയിൽ സ്റ്റോറേജ് കേന്ദ്രങ്ങൾ, ഊർജ ഉൽപാദന – വിതരണ സംവിധാനങ്ങൾ, പ്രൈവറ്റ് സെക്യൂരിറ്റി സേവനങ്ങൾ എന്നിവയും പ്രവർത്തിക്കാം. ജനങ്ങൾ പുറത്തിറങ്ങുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതതിനുവേണ്ടി അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകുന്നകാര്യം ജില്ലാ ഭരണകൂടങ്ങൾ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്. Ministry of Home Affairs guidelines for the 21-day lockdown, list of essential services that will remain open. #CoronavirusLockdown pic.twitter.com/hwRgWEM88z — ANI (@ANI) March 24, 2020

    Read More »
  • Top Stories
    Photo of ഇന്ന് അർധരാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ

    ഇന്ന് അർധരാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ

    ന്യൂഡൽഹി : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ നടപ്പാക്കുക. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. ഇന്ന് അർധരാത്രി മുതൽ കർഫ്യൂ നടപ്പാകും. കോവിഡ് 19നെ നേരിടാൻ 15,000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ന് രാത്രി 12 മണി മുതൽ ഒരാളും വീടിന് പുറത്തേക്ക് പോവരുത്. ദേശീയ വ്യാപകമായ കർഫ്യൂ ആണ് രാജ്യത്ത് നടപ്പിലാക്കാൻ പോവുന്നത്.രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പാകും. വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാൻ ആളുകൾ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ കർഫ്യു നടപ്പാക്കിയതായി അറിയിച്ചത്.

    Read More »
Back to top button