Month: March 2020
കൊറോണ:കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി
തിരുവനന്തപുരം : കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി.
Read More »- News
സംസ്ഥാനത്ത് ഇന്ന് മുതല്‍ 26 വരെ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ മാര്‍ച്ച് 26 വരെ ഇടി മിന്നലോട് കൂടിയ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സൂര്യാഘാതം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് വെയിലത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read More » - News
സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും: കളക്ടർ
കാസര്‍കോട് : സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികള്‍ കടുപ്പിച്ച് കാസർകോട് ജില്ലാ ഭരണകൂടം. നേരത്തെ നിർദ്ദേശങ്ങൾ ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. രണ്ടു പേരും ഇനി ഗൾഫ് കാണില്ലെന്നും കളക്ടർ പറഞ്ഞു. വിലക്ക് ലംഘിക്കുന്നവരെ കർശനമായി കൈകാര്യം ചെയ്യേണ്ടി വരുമെന്നും ഇനി അഭ്യർഥനകൾ ഉണ്ടാകില്ലെന്നും കലക്ടർ ആവർത്തിച്ചു. അവശ്യസാധനങ്ങൾ ലഭിക്കാൻ മുഴുവൻ കടകളും നിർബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഒരു തരത്തിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ കടകൾ തുറക്കണം. മല്‍സ്യ, മാംസം വില്‍പന അനുവദിക്കുമെന്നും ആളുകൂടിയാല്‍ അടപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ബേക്കറികൾ തുറക്കണം. എന്നാൽ ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ വില്‍ക്കരുത്.
Read More » - News
സർക്കാർ വിലയിൽ ബാറുകളിൽ മദ്യം നൽകാൻ നീക്കം
തിരുവനന്തപുരം : ബിവറേജ് ഔട്ട്ലെറ്റിലെ വിലയിൽ ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ നീക്കം. ഇത് നടപ്പാക്കാൻ അബ്‌കാരി ചട്ടത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ബാർ ഉടമകളുടെ സംഘടന സർക്കാരിന് കത്ത് നൽകി. നിലവിലുള്ള നിയമപ്രകാരം ബാറിൽ നിന്നും മദ്യം പാഴ്സലായി നൽകാൻ കഴിയില്ല. ബിവറേജിൽ നിന്നും കിട്ടുന്നതിന്റെ ഇരട്ട വിലയ്ക്കാണ് ബാറുകളിൽ മദ്യം വിൽക്കുന്നതും. ബാർ കൗണ്ടറുകളിലൂടെ ഉള്ള മദ്യവിൽപ്പനയിൽ നിയമപരമായ സാധ്യതകൾ നോക്കിയിട്ട് തീരുമാനമെടുക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. ബാർ അടച്ചിടുമ്പോൾ തൊഴിലാളികൾക്ക് ഉണ്ടാകുന്ന തൊഴിൽ നഷ്ടവും, ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഉണ്ടാകുന്ന തിരക്കും കുറയ്ക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു നടപടി ആവശ്യപ്പെടുന്നതെന്നാണ് ബാർ ഉടമകൾ പറയുന്നത്. അതേസമയം, ഇപ്പോൾ ബാർ കൗണ്ടറുകളിലൂടെ മദ്യവില്പന അനുവദിക്കില്ലെന്ന് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.
Read More » ഒമർ അബ്ദുള്ളയ്ക്ക് മോചനം
ശ്രീനഗർ : എട്ടു മാസത്തെ വീട്ട് തടങ്കലിന് ശേഷം ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയ്ക്ക് മോചനം. പൊതുസുരക്ഷാ നിയമ പ്രകാരം ഒമർ അബ്ദുള്ളയെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീർ ഭരണകൂടം ഇന്ന് എടുത്തുകളഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയടക്കമുള്ള കശ്മീർ മുൻ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാർട്ടി നേതാക്കളേയും തടങ്കലിലാക്കിയത്. ഒമർ അബ്ദുള്ളയുടെ പിതാവും കശ്മീർ മുൻ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ഈ മാസം 13-ന് മോചിപ്പിച്ചിരുന്നു. മറ്റൊരു മുൻ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.
Read More »- News
ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞു; എറണാകുളം സ്വദേശി അറസ്റ്റിൽ
കൊച്ചി : കൊറോണ വെെറസ് പരിശോധനയുമായി സഹകരിക്കാത്തതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എറണാകുളം സ്വദേശി ലാമി അറയ്ക്കലാണ് (54) അറസ്റ്റിലായത്. ചെന്നെയിൽ നിന്നും എത്തിയതായിരുന്നു ഇയാൾ. വിദേശത്ത് നിന്നും എത്തിയ ഇയാൾ വിമാനത്താവളത്തിൽ ആരോഗ്യ പ്രവർത്തകരുടെ പരിശോധനയുമായി സഹകരിച്ചില്ല. മാസ്ക് നൽകിയപ്പോൾ ഇയാൾ അത് വലിച്ചെറിയുകയും മോശമായി പെരുമാറുകയുമായിരുന്നു. ഉദ്യോഗസ്ഥരുടെ പരാതിയിൽ നെടുമ്പാശേരി പൊലീസ് സ്ഥലത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിൽ വിട്ടു. കുടുംബത്തോടൊപ്പമാണ് ലാമി കൊച്ചിയിൽ എത്തിയത്. ഇവർ നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
Read More »