Month: April 2020
- Top StoriesApril 30, 20200 170
സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്കു മാത്രമാണ് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്(വ്യാഴാഴ്ച) രണ്ടു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ഓരോരുത്തർക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്നു വന്നതാണ്. മറ്റൊരാൾക്ക് സമ്പർക്കം മൂലമാണ് രോഗം പകർന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇന്ന് 14 പേർക്കാണ് രോഗം ഭേദമായത്. പാലക്കാട് നാല് പേർക്കും, കൊല്ലം മൂന്ന് പേർക്കും, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുവീതം പേർക്കും, പത്തനംതിട്ട, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം ഭേദമായത്. ഇതുവരെ 497 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 111 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 20711 പേരാണ്നിരീക്ഷണത്തിലുള്ളത്. 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
Read More » - Top StoriesApril 30, 20200 169
കോട്ടയം ജില്ലയിലെ മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ
കോട്ടയം : കോട്ടയം ജില്ലയിലെ കോവിഡ് റെഡ്‌സോണായി പ്രഖ്യാപിച്ച മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക മേഖലകള്‍ നിര്‍ണയിക്കണം. പ്രവേശിക്കുന്ന സ്ഥലത്ത് ലോറി എത്തുമ്പോള്‍ അണുനശീകരണം നടത്തണം. പ്രവേശിക്കുന്ന സ്ഥലത്ത് ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ചരക്കു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരോഷ്മാവ് അളക്കണം. തുടര്‍ന്ന് അണ്‍ലോഡിംഗ് പാസ് അനുവദിക്കണം. നല്‍കുന്ന പാസുകള്‍ക്ക് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
Read More » - Top StoriesApril 30, 20200 203
തിരുവനന്തപുരത്ത് കനത്ത ജാഗ്രത; നൂറോളം ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം : ജില്ലയില്‍ കനത്ത ജാഗ്രത. മൂന്ന് ആശുപത്രികളിലായി നൂറോളം ആശുപത്രി ജീവനക്കാര്‍ കോവിഡ് നിരീക്ഷണത്തില്‍. പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ചവര്‍ ഇവിടങ്ങളില്‍ ചികിത്സക്കെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. ഈ സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര, പാറശാല പ്രദേശങ്ങളിലെ പഞ്ചായത്തുകളില്‍ കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര നഗരസഭയിലെ ഒന്നുമുതല്‍ അഞ്ചു വരെയും 40 മുതല്‍ 44 വരെയും മുപ്പത്തി എട്ടാം വാര്‍ഡും ഹോട്ട്‌സ്‌പോട്ടാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 2058പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.2030പേര്‍ വീടുകളിലും 28പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Read More » - Top StoriesApril 30, 20200 183
ഇനി ശമ്പളം പിടിയ്ക്കാം;ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു. ഇതോടെ ഓർഡിനൻസിന് അംഗീകാരം ലഭിച്ചു. ശമ്പളം പിടിക്കാനുള്ള തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞതിനാലാണ് നിയമത്തിന്റെ പിൻബലം ലഭിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം ഓർഡിനൻസ് ഇറക്കിയത്. കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷ്യൽ പ്രൊവിഷൻ എന്നാണ് ഓർഡിനൻസിന്റെ പേര്. സംസ്ഥാന ദുരന്തന്തങ്ങളോ, പകർച്ച വ്യാധികളോ പിടിപെട്ടാൽ സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം 25 ശതമാനംവരെ മാറ്റിവെയ്ക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്.
Read More » - NewsApril 30, 20200 204
ബോളിവുഡ് സൂപ്പർതാരം ഋഷി കപൂർ അന്തരിച്ചു
മുംബൈ : ബോളിവുഡ് സൂപ്പർതാരം ഋഷി കപൂർ(67) അന്തരിച്ചു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഒരു വർഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയിൽ തിരികെ എത്തിയത്. ഡല്‍ഹിയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ വൈറല്‍ പനി ബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്. നെറ്റ്ഫ്‌ളിക്‌സില്‍ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത്.
Read More » - Top StoriesApril 30, 20200 199
അബുദാബിയിൽ കോവിഡ് ബാധിച്ച് മലയാളി അധ്യാപിക മരിച്ചു
അബുദാബി : അബുദാബിയിൽ കോവിഡ് ബാധിച്ച് അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിൻസി റോയ് മാത്യുവാണ് (46) മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
Read More » - Top StoriesApril 30, 20200 166
സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് നിർബന്ധം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിയ്ക്കേണ്ടത് നിർബന്ധമാക്കി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം കേസ് ചാർജ്ജ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Read More » - Top StoriesApril 30, 20200 207
കൊല്ലത്ത് കടുത്ത നിയന്ത്രണം;ചാത്തന്നൂരില്‍ ട്രിപ്പിൾ ലോക്ക് ഡൗണ്‍
കൊല്ലം : ജില്ലയിൽ ഇന്നലെ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. കൂടുതല്‍പേര്‍ക്ക് രോഗം കണ്ടെത്തിയ ചാത്തന്നൂരില്‍ ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ , തെന്മല , ആര്യങ്കാവ് , തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയുമുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ ഇടങ്ങളില്‍ അവശ്യസാധനങ്ങള്‍ വാങ്ങാൻ ജില്ല ഭരണകൂടം തയാറാക്കിയ ഡോര്‍ ടു ഡോർ ആപ് ഉപയോഗിക്കാൻ നിര്‍ദേശം നല്‍കി. കൊല്ലത്ത് റാൻഡം പരിശോധനയില്‍ രോഗം കണ്ടെത്തിയ ചാത്തന്നൂരിലെ ആശാപ്രവർത്തകയിൽ നിന്ന് സമ്പർക്കത്തിലൂടെ നാല് പേര്‍ക്കാണ് രോഗം പടര്‍ന്നത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന മറ്റൊരു ആശ പ്രവര്‍ത്തക, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഗ്രേഡ് ടു അറ്റന്‍ഡര്‍, രാഷ്ട്രീയ പ്രവര്‍ത്തകൻ എന്നിവര്‍ക്കാണ് രോഗം പിടിപെട്ടത്. ഇവരെക്കൂടാതെ 9 വയസ്സുള്ള ഒരു കുട്ടിയ്ക്കും കുളത്തൂപ്പുഴയിൽ 73 കാരനും ജില്ലയിൽ കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശ പ്രവര്‍ത്തകയ്ക്ക് എവിടെ നിന്ന് രോഗം കിട്ടി എന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Read More » - Top StoriesApril 29, 20200 202
കൊല്ലത്ത് കോവിഡ് പോസിറ്റീവായ നാലു പേര്‍ക്ക് ചാത്തന്നൂരുമായി ബന്ധം
കൊല്ലം : ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ജാഗ്രത കര്‍ശനമാക്കി. ആകെ 15 പേർക്കാണ് കൊല്ലം ജില്ലയിൽ കോവിഡ് സ്ഥിതീകരിച്ചത്. ഇന്ന് പോസിറ്റീവായ നാലു പേര്‍ ചാത്തന്നൂരുമായി നേരിട്ട് ബന്ധമുള്ളവരാണ്.
Read More » - Top StoriesApril 29, 20200 184
കാസറഗോഡ് ജില്ലാ കളക്ടർ കോവിഡ് നിരീക്ഷണത്തിൽ
കാസർകോട് : കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനുമായി സമ്പർക്കം, കാസറഗോഡ് ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കി. ജില്ലാ കളക്ടർ സജിത്ത് ബാബുവിനെ ആരോഗ്യവിദഗ്ദ്ധരുടെ നിർദേശപ്രകാരമാണ് നിരീക്ഷണത്തിലാക്കിയത്. ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ ചാനലിലെ റിപ്പോർട്ടറുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ജില്ലാ കലക്ടർ നിരീക്ഷണത്തിൽ പോയത്. മാധ്യമപ്രവർത്തകന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ജില്ലാ കളക്ടറും സമ്പർക്കത്തിൽ വന്നിരുന്നുവെന്ന് മനസിലായത്. വിവരം കിട്ടിയതോടെ ജില്ലാ കളക്ടർ സജിത്ത് ബാബുവും അദ്ദേഹത്തിൻ്റെ ഗൺമാൻ, ഡ്രൈവർ എന്നിവരും നിരീക്ഷണത്തിൽ പോകുകയായിരുന്നു. ഇവരുടെയെല്ലാം സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Read More »