Top Stories

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കും

തുരുവനന്തപുരം : അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ ഇനി മുതൽ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കർശനമായി നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ടു വർഷംവരെ തടവും 10,000 രൂപവരെ പിഴയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് എപ്പിഡമിക് ഡിസീസസ് ആക്ട്. അനാവശ്യമായി പുറതത്തിറങ്ങി നടന്ന ആളുകൾക്കെതിരെ 22,333 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2155 പേരെ അറസ്റ്റു ചെയ്തു. 12,783 വാഹനങ്ങൾ പിടിച്ചെടുക്കയും ചെയ്തിട്ടുണ്ട്. എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുകയാവും ഇനി ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button