Top Stories
അമേരിക്കയിൽ കൊറോണ ബാധിച്ച് മലയാളി മരിച്ചു
ന്യൂയോർക്ക് : അമേരിക്കയിൽ കൊറോണ ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു.
കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന് കൊറോണ സ്ഥിതീകരിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.