News
പൃഥ്വിരാജ് ഉൾപ്പെടെയുള്ള ആടുജീവിതം സംഘം ജോർദ്ദാനിൽ കുടുങ്ങി
നടൻ പൃഥ്വിരാജും സംവിധായകൻ ബ്ളസിയും ഉൾപ്പെടെയുള്ള ഷൂട്ടിംഗ് സംഘം ജോർദ്ദാനിൽ കുടുങ്ങിക്കിടക്കുന്നു. ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായെത്തിയ അൻപതു പേരടങ്ങുന്ന സംഘമാണ് ജോർദ്ദാനിലെ ഒരു മരുഭൂമിയിൽ കുടുങ്ങിക്കിടക്കുന്നത്.
ജോർദ്ദാനിലെ മരുഭൂമിയിൽ കുടുങ്ങിപ്പോയ ഷൂട്ടിംഗ് സംഘത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രിയ്ക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കത്തുനൽകി. മാർച്ച് 8 ന് ഇവരുടെ വിസ കാലാവധി അവസാനിയ്ക്കുകയാണ്. മാത്രമല്ല ആവശ്യത്തിനുള്ള ഭക്ഷണവും കുടിവെള്ളവും സംഘത്തിന്റെ കൈവശം ഇല്ല. കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നു പിടിയ്ക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജോർദ്ദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെയാണ് ഷൂട്ടിംഗ് സംഘം പെട്ടുപോയത്.