Top Stories

സംസ്ഥാനത്ത് 5 മാ​സ​ത്തെ ക്ഷേ​മ​പെ​ന്‍​ഷ​ന്‍​കൂ​ടി വി​ത​ര​ണം ചെ​യ്യുന്നു

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് അ​ഞ്ച് മാ​സ​ത്തെ ക്ഷേ​മ​പെ​ന്‍​ഷ​ന്‍​കൂ​ടി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​ഐ​സ​ക്. നി​ല​വി​ല്‍ ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലെ പെ​ന്‍​ഷ​നാ​ണ് വിതരണം ചെ​യ്ത​ത്. ഡി​സം​ബ​ര്‍ മു​ത​ല്‍ ഏ​പ്രി​ല്‍ വ​രെ​യു​ള്ള പെ​ന്‍​ഷ​ന്‍ തു​ക​യാ​ണ്​ ഇ​പ്പോ​ള്‍ അ​നു​വ​ദി​ക്കു​​ന്ന​ത്​. ഏ​പ്രി​ലി​ലെ പെ​ന്‍​ഷ​ന്‍ അ​ഡ്വാ​ന്‍​സാ​യാ​ണ്​ ന​ല്‍​കു​ന്ന​ത്. നി​ല​വി​ലെ 1200 രൂ​പ 1300 ആ​യി വ​ര്‍​ധി​പ്പി​ച്ചാ​ണ്​ ഏ​പ്രി​ലി​ലെ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത്.

അ​ഞ്ച് മാ​സ​ത്തെ പെ​ന്‍​ഷ​നു​വേ​ണ്ടി 2730 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ കു​ടി​ശ്ശി​ക തീ​ര്‍​ക്കാ​നാ​യി 34 കോ​ടി രൂ​പ പ്ര​ത്യേ​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2019 ഡി​സം​ബ​ര്‍ 15നു​ള്ളി​ല്‍ മ​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കു​മാ​ത്ര​മേ ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലെ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. ഇ​പ്പോ​ള്‍ 2020 ഫെ​ബ്രു​വ​രി 15 വ​രെ മ​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കു​കൂ​ടി കു​ടി​ശ്ശി​ക​യ​ട​ക്കം പ​ണം ന​ല്‍​കും.

ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്ത​പ്പോ​ള്‍ മ​സ്​​റ്റ​ര്‍ ചെ​യ്​​തെ​ങ്കി​ലും വി​വാ​ഹം/ പു​ന​ര്‍​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്ന് സാ​ക്ഷ്യ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ കു​ടി​ശ്ശി​ക ന​ല്‍​കു​ന്ന​തി​ന് 68 കോ​ടി പ്ര​ത്യേ​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ ജൂ​ണി​ല്‍ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

മൊ​ത്തം 2833 കോ​ടി രൂ​പ​യാ​ണ് പെ​ന്‍​ഷ​നാ​യി അ​നു​വ​ദി​ക്കു​ന്ന​ത്.ഇ​തി​ല്‍ 1350 കോ​ടി രൂ​പ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യും. 1483 കോ​ടി രൂ​പ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് കൊ​ടു​ക്കു​ക. ഈ ​പ​ണം ഏ​പ്രി​ല്‍ 9​ന് മാ​ത്ര​മേ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്യൂ. എ​ന്നാ​ല്‍, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ വ​ഴി​യു​ള്ള വി​ത​ര​ണം ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം തു​ട​ങ്ങും.

ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി, വ​യോ​ജ​ന, വി​ക​ലാം​ഗ, വി​ധ​വ, അ​വി​വാ​ഹി​ത​ര്‍ എ​ന്നി​ങ്ങ​നെ അ​ഞ്ച് സ്കീ​മു​ക​ളി​ലാ​യി 44 ല​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ 162 കോ​ടി രൂ​പ​യു​ടെ ക​ര്‍​ഷ​ക പെ​ന്‍​ഷ​ന​ട​ക്കം 16 ക്ഷേ​മ​നി​ധി​ക​ളി​ലെ ആ​റ്​ ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ള്‍​ക്ക് 369 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ചു​മ​ട്ടു​തൊ​ഴി​ലാ​ളി, മോ​ട്ടോ​ര്‍ വാ​ഹ​നം, കെ​ട്ടി​ട നി​ര്‍​മാ​ണം, ക​ള്ള്​ ചെ​ത്ത് മു​ത​ലാ​യ സ്വ​യം​പ​ര്യാ​പ്ത ക്ഷേ​മ​നി​ധി​ക​ളി​ല്‍​നി​ന്ന്​ നാ​ല്​ ല​ക്ഷം ആ​ളു​ക​ള്‍​ക്ക് 240 കോ​ടി രൂ​പ​യും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ തു​ക​കൂ​ടി ചേ​ര്‍​ത്താ​ല്‍ മൊ​ത്തം 4706 കോ​ടി രൂ​പ​യാ​ണ് 54 ല​ക്ഷം പേ​ര്‍​ക്ക്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ത് കോ​വി​ഡ് കാ​ല​ത്ത് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍​കം ട്രാ​ന്‍​സ്ഫ​ര്‍ പ​ദ്ധ​തി​യാ​ണെ​ന്നും മ​ന്ത്രി ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ല്‍ അ​റി​യി​ച്ചു.

അഞ്ച് മാസത്തെ പെൻഷൻകൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങി. ഇപ്പോൾ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വീടുകളിൽ എത്തിക്കുകയോ…

Posted by Dr.T.M Thomas Isaac on Tuesday, March 31, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button