Top Stories
പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു
ന്യൂഡൽഹി : രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. ഗാർഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് ഇന്നത്തെ വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസ കുറഞ്ഞു. 1274 രൂപ 50 പൈസയാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയിൽ വില കുറഞ്ഞ താണ് ഇന്ത്യൻ വിപണിയിലും വില കുറയാൻ കാരണം. മാർച്ച് ആദ്യവാരവും സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞിരുന്നു.