കൊല്ലത്ത് കൊറോണ സ്ഥിതീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു
കൊല്ലം : കൊല്ലത്ത് വ്യാഴാഴ്ച കൊറോണ സ്ഥിതീകരിച്ചവരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. 2 പേരുടെ റൂട്ട് മാപ്പ് ആണ് ജില്ലാഭരണകൂടം പുറത്തുവിട്ടത്. ഇതിൽ ഒരാൾ ദില്ലി നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത പുനലൂർ സ്വദേശിയായ വീട്ടമ്മയാണ്. മറ്റൊരാൾ ഖത്തറിൽ നിന്നുവന്ന ഇട്ടിവാ പഞ്ചായത്തിലെ മണ്ണൂർ വെളുന്തുറ സ്വദേശിയായ ഗർഭിണിയുമാണ്.
ഫെബ്രുവരി 14 ന് ഡൽഹി നിസാമുദ്ദീനിലേക്ക് മത സമ്മേളനത്തിനായി പോയ രോഗി മാർച്ച് 23നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ തിരികെയെത്തുന്നത്. ശേഷം 23 മുതൽ ഏപ്രിൽ 2 വരെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് മാർച്ച് 31ന് പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ സ്രവ പരിശോധനയ്ക്കായി പോവുകയും ഇന്ന് ഏപ്രിൽ 2 ന് കൊറോണ പോസിറ്റീവായി ഫലം ലഭിക്കുകയും ചെയ്യ്തു.
രണ്ടാമതായി ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച സ്ത്രീ മാർച്ച് 20നാണ് ഖത്തറിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. തുടർന്ന് 24ന് ഇട്ടിവ പബ്ലിക് ഹെൽത്ത് സെന്റർ സന്ദർശിക്കുകയും അവിടുന്ന് ലഭിച്ച നിർദ്ദേശപ്രകാരം 31 വരെ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുകയും ചെയ്തു. 31ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സാമ്പിൾ പരിശോധനയ്ക്കായി എടുത്തു. ഇന്ന് ഏപ്രിൽ 2 ന് കൊറോണ പോസിറ്റീവായി റിസൾട്ട് വരികയും ചെയ്തു.