Top Stories
കൊല്ലത്ത് 27 വയസ്സുള്ള ഗർഭിണിക്ക് കൊറോണ
കൊല്ലം : കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ ഒരാള്‍ 27 വയസ്സുകാരിയായ ഗര്‍ഭിണിയാണ്. മറ്റെയാൾ നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ആളാണ്. ഇതോടെ കൊല്ലത്ത് കൊറോണ സ്ഥിതീകരിച്ചവരുടെ എണ്ണം 4 ആയി.
തബ്‌ലീഗ് സമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് ആകെ പങ്കെടുത്തത് 157 പേരാണ്. ഇവരെല്ലാം നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇടുക്കി ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ദില്ലി നിസാമുദ്ദീനിൽ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന 58വയസുകാരനാണ്. മറ്റ് നാല് പേരും മുമ്പ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്. ഇവർ ഏഴും പത്തും വയസ്സുള്ള രണ്ട് കുട്ടികളും 70 വയസുള്ള വൃദ്ധയും, 35 വയസ്സുള്ള സ്ത്രീയുമാണ്. ഇതോടെ ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു.