Top Stories
പോത്തൻകോട് സമൂഹവ്യാപനമില്ല;അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ ഒഴിവാക്കി. കോവിഡ് സമൂഹ വ്യാപനം നടന്നിട്ടില്ല എന്ന വിലയിരുത്തലിലാണ് അധിക നിയന്ത്രണങ്ങൾ പിൻവലിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് അധിക നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കിയത്.
പ്രദേശം പൂര്‍ണ്ണമായും അടച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയ കടുത്ത നിന്ത്രണത്തിൽ ഇളവ് വരുത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പോത്തൻകോടിലെയും പരിസരപ്രദേശത്തേയും ആളുകൾ നിരീക്ഷണത്തിൽ തുടരണം. പക്ഷെ അവശ്യ സാധനങ്ങൾ വിൽക്കന്ന കടകൾ തുറക്കുന്നതിന് അടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്.
കൊവിഡ് ബാധിച്ച് മരിച്ച ആൾക്ക് വൈറസ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തിൽ തീരുമാനം ഒന്നും ആയിരുന്നില്ല. മാത്രമല്ല ഇദ്ദേഹം ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുക കൂടി ചെയ്തതോടെയാണ് പോത്തൻകോട് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കൾക്ക് അടക്കം കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകൾ നേഗറ്റീവ് ആയിരുന്നു. തുടർന്നാണ് സമൂഹവ്യാപനമില്ല എന്ന വിലയിരുത്തലിൽ ആരോഗ്യപ്രവർത്തകർ എത്തിച്ചേർന്നത്.