സംസ്ഥാനത്ത് ഇന്ന് 21 പേർക്കു കൂടി കൊറോണ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 21 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 8 പേർ കാസർകോടും, 5 പേർ ഇടുക്കിയിലും, 2 പേർ കൊല്ലം ജില്ലിയിലും, തിരുവനന്തപുരം , തൃശ്ശൂർ, പത്തനംതിട്ട മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഓരോ കേസ് വീതവും ഇന്ന് റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
286പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 1,65,934 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,65,291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. വ്യാഴാഴ്ച മാത്രം 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8556 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 7642 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏഴ് ജില്ലകളെ തീവ്ര ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്നു പൊസീറ്റീവായതടക്കം ഇതുവരെ രോഗബാധിതരായ 200 പേർ വിദേശത്തു നിന്നും വന്നതാണ്. അതിൽ ഏഴ് പേർ വിദേശികളാണ് ഗികളുമായി സമ്പർക്കം ബാധിച്ച 76 പേർക്ക് രോഗം കിട്ടി. ഇന്നു രോഗം സ്ഥിരീകരിച്ച രണ്ട് പേർ നിസാമൂദിനിൽ സമ്മേളനത്തിൽ പോയവരാണ്. ഇതിൽ ഒരാൾ ഗുജറാത്തിൽ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോഗികളുടെ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെഗറ്റീവായിട്ടുണ്ട്.