News
അബുദാബി ബിഗ് ടിക്കറ്റ് ബമ്പർ 41 കോടി മലയാളി സുഹൃത്തുക്കൾക്ക്
അബുദാബി : അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പറായ 20 ദശലക്ഷം ദിർഹം (ഏകദേശം 41.5 കോടി ഇന്ത്യൻ രൂപയോളം) കണ്ണൂർ സ്വദേശികൾക്ക്. ജിജേഷ് കൊറോത്തനും മൂന്നു സുഹൃത്തുക്കളുമാണ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും വലിയ ബമ്പർ സമ്മാനത്തിന് ഇത്തവണ അർഹനായത്.
041779 എന്ന നമ്പറിലൂടെയാണ് ജിജേഷിനെയും സുഹൃത്തുക്കളെയും ഭാഗ്യം തേടിവന്നത്. മൂന്നു പേരും റാസ് അൽ ഖൈമയിൽ ഡ്രൈവർമാരായി ജോലി ചെയ്ത് വരികയാണ്.