Top Stories
ഇന്ന് രാവിലെ 9 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യും
ഡല്‍ഹി : ഇന്ന് രാവിലെ 9 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വ്യാപനത്താൽ രാജ്യത്ത് ലോക്ക്ഡൌൺ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാമന്ത്രി ജനങ്ങളോട് സംസാരിക്കുക. ജനങ്ങള്‍ക്കായി ചെറിയ വീഡിയോ സന്ദേശം പങ്കുവയ്ക്കുമെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി വീണ്ടും ജനങ്ങളോട് സംസാരിക്കുന്നത്.
ലോക്ക് ഡൗണ്‍ പതിനാലിന് പിന്‍വലിക്കുമെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരുമെന്ന സൂചന ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡീയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നല്‍കിയിരുന്നു. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ രാഷ്ട്രപതി ഇന്ന് ഗവര്ണ്ണറൻമാരുമായി വിഡീയോ കോണ്‍ഫറന്‍സ് നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
At 9 AM tomorrow morning, I’ll share a small video message with my fellow Indians.
कल सुबह 9 बजे देशवासियों के साथ मैं एक वीडियो संदेश साझा करूंगा।
— Narendra Modi (@narendramodi) April 2, 2020