Top Stories
ഏപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വീട്ടിലെ വിളക്കുകളെല്ലാം അണച്ച് വെളിച്ചം തെളിയിക്കണം:പ്രധാനമന്ത്രി
ന്യൂഡൽഹി : ലോക്ക്ഡൗണിനോട് സഹകരിച്ച ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോക്ക് ഡൗൺ തുടങ്ങിയിട്ട് ഒൻപത് ദിവസമാകുന്നു. ജനം നല്ല രീതിയിൽ അച്ചടക്കം പാലിച്ചു ലോക്ക് ഡൗണിനോട് സഹകരിച്ചു. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ആശങ്കപ്പെടുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ടന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് പറഞ്ഞു.
രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണിൽ പ്രകടമായെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിന്റെ നാളുകളിൽ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവർത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വീട്ടിലെ വിളക്കുകളെല്ലാം അണച്ച് വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ടോർച്ചോ മൊബൈൽ ഫ്ലാഷ് ലൈറ്റോ ഉപയോഗിച്ച് വെളിച്ചം തെളിയിക്കാം. ഈ വെളിച്ചത്തിൽ 130 കോടി ജനങ്ങളുടെ ശക്തി പ്രകടമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വെളിച്ചം തെളിയിക്കാനായി ആരും കൂട്ടം കൂടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വ്യാപനം തടയാൻ അടച്ചിടൽ നിലവിലുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നൽകിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം രണ്ടുവട്ടം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജനതാകർഫ്യൂ, അടച്ചിടൽ പ്രഖ്യാപനങ്ങൾ നടത്തിയത് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ്. വ്യാഴാഴ്ച പ്രധാനമാന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് വീഡിയോ സന്ദേശത്തിലൂടെ വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്ന കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
A video messsage to my fellow Indians. https://t.co/rcS97tTFrH
— Narendra Modi (@narendramodi) April 3, 2020