Top Stories
കൊറോണ പ്രതിരോധം:ഇന്ത്യക്ക് ലോകബാങ്കിന്റെ 7500 കോടിയുടെ സഹായം
ഡൽഹി : കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഇന്ത്യക്ക് ലോകബാങ്കിന്റെ 7500 കോടി രൂപയുടെ(100 കോടി ഡോളർ) അടിയന്തിര സാമ്പത്തിക സഹായം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്കുള്ള സാമ്പത്തിക സഹായത്തിന് ലോകബാങ്ക് അനുമതി നല്‍കിയത്. രോഗ നിര്‍ണയം, പരിശോധന, ഐസൊലേഷന്‍, ലാബോറട്ടറി, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കാനാണ് സഹായം നല്‍കിയതെന്ന് ലോകബാങ്ക് അധികൃതര്‍ അറിയിച്ചു.
ഇന്ത്യക്കാണ് ലോകബാങ്കിന്റെ ഏറ്റവും വലിയ സഹായത്തിന് അനുമതി ലഭിച്ചത്.
ലോകരാജ്യങ്ങള്‍ക്കുള്ള 1.9 ബില്ല്യണ്‍ ഡോളറിന്റെ ആദ്യഘട്ട സാമ്പത്തിക സഹായമാണ് ലോകബാങ്ക് തുടങ്ങിയത്. 25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.