Top Stories
കോവിഡ് നെഗറ്റീവ്: തൊടുപുഴയിലെ പൊതുപ്രവർത്തകൻ ആശുപത്രി വിട്ടു
ഇടുക്കി : തൊടുപുഴയിലെ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ ആശുപത്രി വിട്ടു. ആശുപത്രി ജീവനക്കാർക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയ ശേഷം 14 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണം.
പൊതു രംഗത്ത്, ഇനി എന്തൊക്കെ സംഭവിച്ചാലും നാളെകളിലും സാധാരണക്കാരനോ പാവപ്പെട്ടവനോ ആയിട്ടുള്ള ഒരാൾ പ്രശ്നവുമായി വരുമ്പോൾ, അതിനു വേണ്ടി എന്റെ മരണം വരെ സംഭവിച്ചാലും എത്ര ദൂരം സഞ്ചരിക്കാനും ഏതുസ്ഥലത്ത് പോകാനും തയ്യാറാകുന്ന ഒരു എളിയ പൊതുപ്രവർത്തകനായി തുടരാനാണ് ആഗ്രഹമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും മികച്ച പരിചരണമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.