Top Stories
താമസ വിസയുള്ളവർക്ക് രാജ്യത്തിൽ പ്രവേശിക്കാനുള്ള കാലാവധി യുഎഇ രണ്ടാഴ്ച കൂടി നീട്ടി
ദുബായ് : യുഎഇയിൽ താമസ വിസയുള്ള രാജ്യത്തിന് പുറത്തുള്ളവർക്ക് രാജ്യത്തിൽ പ്രവേശിക്കാനുള്ള കാലാവധി യുഎഇ രണ്ടാഴ്ച കൂടി നീട്ടി. വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് പ്രവേശനം നീട്ടിയിരിക്കുന്നത്. യുഎഇ ഔദ്യോഗിക വാർത്താ ഏൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ വിസയുടെ കാലാവധി അവസാനിച്ചാലും വിസ റദ്ദാവില്ല.
കൊറോണവൈറസ് മഹാമാരിയുടെ സ്ഥിതിഗതികൾ വിലയിരുത്തിയാകും ഇക്കാര്യത്തിലുള്ള തുടർനടപടികൾ. യുഎഇക്ക് പുറത്ത് സാധുവായ യുഎഇ റെസിഡൻസി വിസയുള്ള ആളുകൾ പുതിയ സേവനത്തിനായി രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്സറ്റൈറ്റിൽ ത്വജുദി ഫോർ റെസിഡന്റ്സ് എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാനാകും.