Top Stories
ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് ഒരു മാസത്തേക്ക് സൗജന്യം:മുഖ്യമന്ത്രി
തിരുവനന്തപുരം : വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി ബിഎസ്എൻഎൽ ഒരു മാസത്തേക്ക് ബ്രോഡ് ബാന്റ് സേവനം സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അഞ്ച് ജിബി ഡേറ്റയാണ് നൽകുക. നിലവിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഇല്ലാത്തവർക്കും ലാൻഡ്ലൈൻ ഉപഭോക്താക്കൾക്കും പുതിയ കണക്ഷൻ എടുക്കുന്നവർക്കും പ്ലാൻ ലഭ്യമാകും. ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജൻ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.