Top Stories

ജയസൂര്യ മികച്ച നടൻ അന്ന ബെൻ

തിരുവനന്തപുരം : 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ ക്ക് മികച്ച നടനുള്ള അവാര്‍ഡും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് മികച്ച ചിത്രം. എന്നിവര്‍ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകനായി. മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും, മികച്ച നവാഗത സംവിധായകന്‍ – മുസ്തഫ ചിത്രം കപ്പേള, മികച്ച സ്വഭാവ നടൻ സുധീഷ് (എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം) ശ്രീരേഖ (വെയില്‍) മികച്ച സ്വഭാവ നടിയുമായി. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

സുഹാസിനി മണിരത്നമായിരുന്നു ജൂറി ചെയര്‍പേഴ്‌സണ്‍. പി. ശേഷാദ്രിയും ഭദ്രനുമായിരുന്നു് പ്രാഥമിക ജൂറികളുടെ ചെയര്‍പേഴ്‌സണ്‍മാര്‍.സുരേഷ് പൈ, മധു വാസുദേവന്‍, ഇ.പി. രാജഗോപാലന്‍, ഷഹനാദ് ജലാല്‍, രേഖാ രാജ്, ഷിബു ചക്രവര്‍ത്തി, സി.കെ. മുരളീധരന്‍, മോഹന്‍ സിതാര, ഹരികുമാര്‍, മാധവന്‍, നായര്‍, എന്‍. ശശിധരന്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച ഛായാഗ്രാഹകൻ – ചന്ദ്രു സെൽവരാജ് (ചിത്രം – കയറ്റം)
മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ചിത്രം – ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)

മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം – സെന്ന ഹെ​ഗ്ഡേ)
മികച്ച ബാലതാരം ആൺ – നിരഞ്ജൻ. എസ് (ചിത്രം – കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ – അരവ്യ ശർമ (ചിത്രം- പ്യാലി)

മികച്ച ഗാനരചയിതാവ് – അൻവർ അലി  മികച്ച സംഗീത സംവിധായകൻ – എം. ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും)

മികച്ച പശ്ചാത്തല സംഗീതം – എം. ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ
മികച്ച പിന്നണി ഗായിക – നിത്യ മാമൻ ഗാനം – വാതുക്കല് വെള്ളരിപ്രാവ് (ചിത്രം – സൂഫിയും സുജാതയും )

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button