Top Stories
ലോക്ക്ഡൌൺ യാത്ര:സുരേന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ലോക്ക്ഡൌൺ ദിനം കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന് അത്യാവശ്യമുണ്ടായിട്ടാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുപ്രവർത്തകർക്ക് ചിലപ്പോൾ യാത്രചെയ്യേണ്ട അത്യാവശ്യമുണ്ടാകും അത് അത്രവലിയ പ്രശ്നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.