Top Stories
സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് രോഗം ഭേദമായി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി രോഗം ഭേദമായി. കണ്ണൂരിലെ 5 പേരും കാസർകോട്ടെ 3 പേരും ഇടുക്കിയിൽ 2 പേരും കോഴിക്കോട്ട് 2 പേരും പത്തനംതിട്ടയിലും കോട്ടയത്തും ഒരോരുത്തരും രോഗം ഭേദമായി.
വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്സും ഇന്ന് രോഗം ഭേദമായവരിൽ ഉൾപ്പെടും. അത്യാസന്ന നിലയിലായിരുന്ന കോട്ടയത്തെ 96 വയസുള്ള പുരുഷനും രോഗം ഭേദമായവരിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.