Top Stories
സംസ്ഥാനത്ത് ഇന്ന് 9 പേർക്കു കൂടി കൊറോണ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ ഏഴ് പേർക്കും തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതവും ആണ് രോഗം സ്ഥിതീകരിച്ചത്. ഇതിൽ മൂന്നു പേർ നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെയെത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് 295 പേർക്ക് രോഗം സ്ഥരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
251 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്ന് മാത്രം 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 295 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു ഇതിൽ 206 പേർ വിദേശത്തുനിന്നെത്തിയവരാണ്.
1, 69, 991 പേർ സംസ്ഥാനത്ത് മൊത്തം നിരീക്ഷണത്തിലുണ്ട്. 767 പേർ ആശുപത്രികളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.