News
സൗദിയിൽ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു
അബഹ: സൗദി അറേബ്യയിൽ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂരിലെ ലിജി ഭവനില്‍ ലിജി സീമോനാ(31)ണ് ആത്മഹത്യ ചെയ്തത്. അബഹയില്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ലിജി. നാട്ടില്‍ പോയി മടങ്ങിവന്നിട്ട് രണ്ട് മാസമേ ആയിരുന്നുള്ളൂ.
കഴിഞ്ഞ കുറച്ച് നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദരോഗത്തിനും ചികില്‍സയിലായിരുന്നു. രണ്ടര വയസ്സുള്ള ഏക മകള്‍ ഇവാനയും അബഹയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവ് സിബി ബാബുവും ഇവിടെയുണ്ട്.