Top Stories
മീനിൽ മായം ചേർക്കുന്നത് കണ്ടെത്താൻ പരിശോധന വ്യാപകമാക്കും:മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് മീനിൽ മായം ചേർക്കുന്നത് കണ്ടെത്താൻ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി. മായം ചേർത്ത മീൻ പിടിച്ചെടുത്ത ചില സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണുന്നുവെന്നും നടപടി കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിൽ പട്ടിണിയും കഷ്ടപ്പാടും ഇല്ലാതെ പ്രത്യേകം ശ്രദ്ധിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന് പുറത്ത് ദീർഘകാലം മത്സ്യബന്ധന ജോലികളിൽ ഏർപ്പെട്ട് സംസ്ഥാനത്ത് തിരിച്ചെത്തിയവർക്ക് സുരക്ഷാ പരിശോധന ആവശ്യമാണ്. ഇത്തരത്തിൽ തിരിച്ചെത്തിയവർ നിശ്ചിത ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.