Top Stories
കൊല്ലത്ത് ഇന്ന് കൊറോണ സ്ഥിതീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
കൊല്ലം : കൊല്ലം ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിതീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ഇയാൾ നിസാമുദീനിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തി നിരീക്ഷണത്തിൽ ഇരുന്ന ആളാണ്. നിസാമുദീനിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന പുനലൂർ സ്വദേശിനിയുടെ ഭർത്താവാണ് ഇന്ന് രോഗം സ്ഥിരീകരിച്ചയാൾ. ഇദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ഇതോടെ ജില്ലയിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6 ആയി.