തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി കോവിഡ്
സ്ഥിതീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ . കോഴിക്കോട് അഞ്ചു പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് ഓരോരുത്തർക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇതിൽ 4 പേർ നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്. നിസാമുദ്ദീനിൽ നിന്നും വന്ന 10 പേർക്ക് ഇതുവരെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ചവരിൽ നാലുപേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ ദുബായിൽനിന്നും വന്നതാണ്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചയാൾ ഡൽഹിയിൽനിന്നും വന്നതാണ്. കണ്ണൂർ, കാസർകോട് ജില്ലയിലുള്ളവർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.
314 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 256 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. രണ്ടുപേർ മുമ്പ് മരണമടഞ്ഞിരുന്നു.
1,58,617 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇവരിൽ 1,57,841 പേർ വീടുകളിലും 776 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 10,221 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
April 5, 2020
0 204 Less than a minute