Top Stories

സാമ്പത്തിക പ്രതിസന്ധി:എം.പിമാരുടെ ശമ്പളം വെട്ടിക്കുറച്ചു കേന്ദ്രസർക്കാർ

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള എം.പിമാരുടെ ശമ്പളവും അലവൻസുകളും മുൻ എം.പിമാരുടെ പെൻഷനും വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ഏപ്രിൽ ഒന്നു മുതൽ ഒരു വർഷത്തേക്ക്  ശമ്പളത്തിലും പെൻഷനിലും മുപ്പതു ശതമാനത്തിന്റെ കുറവാണ് വരുത്തുക. ഇതിനായുള്ള ഓർഡിനൻസിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. കൂടാതെ എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവർഷത്തേക്ക് നിർത്തിവെക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഈയിനത്തിലെ 7,900 കോടിരൂപ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവർണർമാർ എന്നിവരും തങ്ങളുടെ ശമ്പളത്തിൽ 30 ശതമാനം കുറവു വരുത്താൻ സ്വമേധയാ തയ്യാറായതായും ജാവഡേക്കർ കൂട്ടിച്ചേർത്തു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button