Top Stories

പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ അന്തരിച്ചു

കൊച്ചി : പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ(84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചി പള്ളുരുത്തിയിലെ പാർവതി മന്ദിരം വസതിയിൽ പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.

നാടകഗാനങ്ങൾ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അർജുനൻ 1968 ൽ കറുത്ത പൗർണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയിൽ സജീവമായത്. പിന്നീട് ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തി.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ചത് എം.കെ അർജുനൻ മാസ്റ്റർക്ക് കീഴിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button