Top Stories

യു എ ഇയിൽ കോവിഡ് ബാധിച്ച്‌ മലയാളി യുവാവ് മരിച്ചു

ദുബായ് : കൊറോണ ബാധിച്ച്‌  ചികിത്സയിലായിരുന്ന മലയാളി യുവാവ് യുഎഇ യിൽ മരിച്ചു. കണ്ണൂർ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35)ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചത്. അജ്മാനിൽ ഒരു സ്വകാര്യ ആസ്പത്രിയിൽ വെച്ചായിരുന്നു മരണം.

പനിബാധിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഒരു സൂപ്പർ മാർക്കറ്റിൽ ഏരിയ മാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ ജസ്മിന, മക്കൾ മുഹമ്മദ്, മകൾ ശൈഖ ഫാത്തിമ.
 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button