Top Stories
കൊറോണ:ബ്രിട്ടീഷ് പ്രധാനമന്ത്രി ഐ സി യുവിൽ
ലണ്ടൻ : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ഐ സി യു വിൽ പ്രവേശിപ്പിച്ചു.രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്നാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
കോവിഡ് ലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ബോറിസ് ജോൺസണെ പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. തുടർന്ന് രാത്രിയോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ബ്രിട്ടണിലെ സെന്റ് തോമസ് ആശുപത്രിയിലാണ് ബോറിസ് ജോൺസണെ പ്രവേശിപ്പിച്ചിരിക്കുന്നത്.