News

നടൻ കലിംഗ ശശി അന്തരിച്ചു

കോഴിക്കോട് : നടൻ കലിംഗ ശശി(59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാർ എന്നാണ് അദ്ദേഹത്തിന്റെ  യഥാർത്ഥ പേര്.

ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ച കലിംഗ ശശി 500-ലധികം നാടകങ്ങളിൽ അഭിനയിച്ചു.  ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ദിക്കപ്പെട്ടത്. ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് കലിംഗ ശശി വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. കേരളാകഫേ,പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി,ആമ്മേൻ, അമർ അക്ബർ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകൻ അബു തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരൻ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button